|
|
|
|
|
| ഡല്‍ഹിയില്‍ യമുന നദിയില്‍ വീണ്ടും വിഷപ്പത |
ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ ബുദ്ധിമുട്ടുകള്‍ തുടരുന്ന ഡല്‍ഹിയില്‍ യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. കാളിന്ദി കുഞ്ച് ഏരിയയില്‍ വെള്ളിയാഴ്ച രാവിലെയാണ് വിഷപ്പത കാണപ്പെട്ടത്. ഡല്‍ഹി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് വിഷപ്പത എന്നാണ് വിലയിരുത്തല്‍. വായു മലിനീകരണം രൂക്ഷമാക്കി ഡല്‍ഹിയില്‍ പുക മഞ്ഞും നിറഞ്ഞു. ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 293 ആയി താണു. നിലവില്‍ പുവര്‍ കാറ്റഗറിയിലാണ് ഡല്‍ഹി.
യമുന നദിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. നൂറ് മില്ലിലിറ്ററില്‍ 4,900,000 എംപിഎന്‍ (most probable number) ആയാണ് വര്‍ധിച്ചത്. |
|
Full Story
|
|
|
|
|
|
|
| കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചേലക്കരയില്‍ എന്‍.കെ സുധീര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാകും |
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും മത്സരിക്കുക. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു.
ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ |
|
Full Story
|
|
|
|
|
|
|
| നവീന്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കണ്ണൂര്‍ കലക്ടര്‍, കമന്റ് ബോക്‌സ് അടച്ചുപൂട്ടി |
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. കമന്റ് ബോക്‌സ് പൂട്ടിയാണ് കലക്ടര്‍ കണ്ണൂരിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റ?ഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലിട്ട പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടര്‍ കമന്റ് ബോക്‌സ് പൂട്ടിയത്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കലക്ടര്‍ അരുണിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് |
|
Full Story
|
|
|
|
|
|
|
| എഡിഎം നവീന്‍ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടില്ല |
പത്തനംതിട്ട: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. പമ്പ് ഉടമ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ നവീന്‍ ബാബുവിനെതിരെയുള്ള പരാതി നല്‍കിയിരുന്നുവെന്ന വാദം കെട്ടിച്ചമച്ചതെന്ന സംശയം വര്‍ധിക്കുകയാണ്.
ഒക്ടോബര്‍ 10ന് നല്‍കിയെന്ന തരത്തിലുള്ള പരാതിയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. എന്നാല്‍ ഈ പരാതി ഇതുവരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നേരിട്ടോ ഇമെയില്‍ വഴിയോ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരാതി ലഭിച്ചാല്‍ ഉടന്‍ ലഭിക്കുന്ന റസീറ്റ് |
|
Full Story
|
|
|
|
|
|
|
| പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരേ സരിന്‍ |
കൊച്ചി: പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പി സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈകാരികമായി പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകും. തീരുമാനം കെപിസിസി പ്രസിഡന്റ് പറയും. സിപിഎമ്മില്‍ ഉണ്ടായ പോലെയുള്ള പൊട്ടിത്തെറിയല്ലെന്നും ജയത്തെ ബാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മിടുമിടുക്കനായ സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകനുമാണ്. ഷാഫിക്ക് കൂടി ഇഷ്ടമുള്ളയാളെന്നത് പ്ലസ് പോയിന്റാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
' എല്ലാ നടപടി ക്രമങ്ങളും |
|
Full Story
|
|
|
|
|
|
|
| സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ |
തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ |
കോട്ടയം: ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് മലയാളിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി. രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന്‍ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിന്‍ നിര്‍മിച്ച് നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീന്‍ നിര്‍മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന്‍ ഇത് |
|
Full Story
|
|
|
|
|
|
|
| ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ഫെയര്‍വെല്‍ കാര്‍ഡ് പോലും അയച്ചില്ല, പരാതിയുമായി ബ്രിട്ടീഷ് യുവതി |
ലണ്ടന്‍: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ഫെയര്‍വെല്‍ കാര്‍ഡ് നല്‍കാത്തതിന് ബ്രിട്ടീഷ് വനിത തന്റെ തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്തു. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ (ഐഎജി) മുന്‍ ജീവനക്കാരിയായ കാരെന്‍ കോനാഗനാണ് താന്‍ നേരത്തെ ജോലി ചെയ്ത കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തന്റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും കമ്പനി അപമാനിച്ചെന്നും അസമത്വപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതി ഇവരുടെ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു.
തന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതില്‍ കമ്പനിക്ക് ഉണ്ടായ പരാജയം തുല്യതാ നിയമലംഘനത്തിന് സമാനമാണെന്നായിരുന്നു യുവതിയുടെ |
|
Full Story
|
|
|
|
| |