Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  26-10-2024
ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍; ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്രസ്ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന്
Full Story
  25-10-2024
എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം, അജിത് പവാര്‍ ക്യാംപിലെത്തിക്കാന്‍ തോമസ് കെ. തോമസിന്റെ നീക്കം

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രി മാറ്റ നീക്കം നടക്കുന്നതിനിടെ, തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം. ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് മുഖ്യമന്ത്രി

Full Story
  25-10-2024
ദന ചുഴലിക്കാറ്റ് കര തൊട്ടു, ബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും

കൊല്‍ക്കത്ത: 'ദന' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് കര തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായിട്ടാണ് പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കര തൊട്ടത്. ഇതേത്തുടര്‍ന്ന് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നിരവധി മരങ്ങള്‍ കടപുഴകി. ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടുകയാണ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റ് പൂര്‍ണമായും കരയ്ക്കുള്ളിലേക്ക് പ്രവേശിക്കും. രാവിലെ പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി

Full Story
  25-10-2024
എസ് പി സുജിത് ദാസ് അടക്കമുള്ളവര്‍ക്കെതിരേ ബലാത്സംഗ പരാതി, അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്

മലപ്പുറം: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. പൊന്നാനി സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍, ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.

അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ റേഞ്ച് ഡിഐജിയോട് പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. പരാതിയില്‍ നടപടി വൈകിയതിനെത്തുടര്‍ന്ന് വീട്ടമ്മ

Full Story
  24-10-2024
ഓപ്പറേഷന്‍ ടെറേ ദെല്‍ ഓറോ, തൃശൂരില്‍ പിടികൂടിയത് 104 കിലോ സ്വര്‍ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണവ്യാപാര മേഖലയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത് 104 കിലോ സ്വര്‍ണം. ജില്ലയിലെ സ്വര്‍ണവ്യാപാര മേഖലയില്‍ അപ്രതീക്ഷിതമായി ജിഎസ്ടി വകുപ്പ് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു റെയ്ഡ് ആരംഭിച്ചത്.ടെറേ ദെല്‍ ഓറോ അഥവാ സ്വര്‍ണഗോപുരം എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലെത്തിയ 700ഓളം ജിഎസ്ടി ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് വാനിലും ടൂറിസ്റ്റ് ബസിലുമായി പോവുകയായിരുന്നു.

അവിടെ നിന്ന് പത്ത് പേരടങ്ങുന്ന വിവിധ സംഘങ്ങളായി സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്തു. സംസ്ഥാനം ഇതുവരെ കണ്ടതില്‍

Full Story
  24-10-2024
എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി, യാത്രയയപ്പ് യോഗത്തിലേത് ഭീഷണി, ദിവ്യക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ പറയുന്ന പി പി ദിവ്യ, അപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കെ അജിത് കുമാര്‍ ചോദിച്ചു.

അച്ഛന് ആരോഗ്യപ്രശ്നമുണ്ടെന്നതടക്കമുള്ള ദിവ്യയുടെ വാദങ്ങള്‍ ചൂണ്ടിക്കാട്ടി, നവീന്‍ബാബുവിനും കുടുംബവും മക്കളുമുണ്ടെന്ന്

Full Story
  24-10-2024
എച്ചില്‍ പാത്രത്തില്‍ നിന്ന് ആഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, കോളെജ് അധ്യാപിക ആത്മഹത്യ ചെയ്തു

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം. കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.

വിവാഹ സമ്മാനമായി

Full Story
  23-10-2024
നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. ഒരു ഉദ്യോഗസ്ഥനും ഇനി ഇതുപോലൊരു ദുരന്തം ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായി നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ആരോപണത്തെത്തുടര്‍ന്ന്

Full Story
[185][186][187][188][189]
 
-->




 
Close Window