Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
വാര്‍ത്തകള്‍
  16-09-2024
അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നു, നരഹത്യാക്കുറ്റം ചുമത്തി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചു. അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ

Full Story
  16-09-2024
മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനം കൊല്ലത്തിന്

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്.

ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയാണ് നാലാമത്. തിരുവനന്തപുരം പവര്‍ഹൗസ്

Full Story
  16-09-2024
വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവാക്കി, വസ്ത്രം വാങ്ങാന്‍ 11 കോടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്.

Full Story
  15-09-2024
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു

തിരുവനന്തപുരം : ആഹ്ലാദവും ആനന്ദവും പകര്‍ന്ന് മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. കളളവും ചതിയുമില്ലാത്ത സമൃദ്ധമായ ഭൂതകാലത്തയും പ്രതീക്ഷയോടെ പുതുകാലത്തെയും മനസില്‍ ആവാഹിച്ചാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാന്‍ വിഭവങ്ങളുമായി ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിന്നു യാത്ര തിരിച്ച തിരുവോണത്തോണി പുലര്‍ച്ചെ ക്ഷേത്രക്കടവിലെത്തി.ദേവസ്വം ബോര്‍ഡ്,പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുഷ്ഠാന ചടങ്ങുകളോടെ സ്വീകരിച്ചു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.കേരളമാകെ ഉത്സച്ഛായയിലാണ്. എങ്ങും കളിചിരികളും ആഘോഷങ്ങളുമാണ്. മുക്കിന് മുക്കിന്

Full Story
  15-09-2024
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ച നിലയില്‍

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി

Full Story
  15-09-2024
മലപ്പുറത്ത് വീണ്ടും നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് കടക്കും.

സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷണല്‍ വൈറോളജി

Full Story
  15-09-2024
അമേരിക്കയില്‍ മലയാളി നവവധു മരിച്ചു, വിവാഹം കഴിഞ്ഞ് നാലു മാസം മുന്‍പ്

കോട്ടയം: അമേരിക്കയില്‍ എന്‍ജിനീയറായ നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഡാലസില്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം

Full Story
  14-09-2024
ഒറിജിനലിനെ വെല്ലുന്ന വ്യാജ ലോട്ടറി ടിക്കറ്റ്, ഞെട്ടി പൊലീസ്

തിരുവനന്തപുരം: 10 കോടി രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റുമായെത്തിയ പ്രതിയെ തെളിവെടുപ്പിന് തമിഴ്നാട്ടില്‍ എത്തിച്ചപ്പോള്‍ അമ്പരന്ന് പൊലീസ്. വ്യാജലോട്ടറി നിര്‍മിക്കാനുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ഒറിജിലനെ വെല്ലുന്ന തരത്തിലാണ് കേസില്‍ പിടിക്കപ്പെട്ട സെല്‍വരാജ് ലോട്ടറി അച്ചടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സെല്‍വകുമാറിനെ തിരുനല്‍വേലിയിലെ വീട്ടില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വ്യാജ ലോട്ടറി ഈ ലാപ്‌ടോപ്പിലാണ് ഡിസൈന്‍ ചെയ്തിരുന്നത്. വ്യാജലോട്ടറി നിര്‍മിച്ച് കളര്‍ പ്രിന്റ് എടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോട്ടറി അച്ചടിക്കുന്ന കടലാസുമായി സാമ്യമുള്ള കടലാസ്

Full Story
[199][200][201][202][203]
 
-->




 
Close Window