Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു
reporter

തിരുവനന്തപുരം : ആഹ്ലാദവും ആനന്ദവും പകര്‍ന്ന് മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. കളളവും ചതിയുമില്ലാത്ത സമൃദ്ധമായ ഭൂതകാലത്തയും പ്രതീക്ഷയോടെ പുതുകാലത്തെയും മനസില്‍ ആവാഹിച്ചാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാന്‍ വിഭവങ്ങളുമായി ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിന്നു യാത്ര തിരിച്ച തിരുവോണത്തോണി പുലര്‍ച്ചെ ക്ഷേത്രക്കടവിലെത്തി.ദേവസ്വം ബോര്‍ഡ്,പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുഷ്ഠാന ചടങ്ങുകളോടെ സ്വീകരിച്ചു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.കേരളമാകെ ഉത്സച്ഛായയിലാണ്. എങ്ങും കളിചിരികളും ആഘോഷങ്ങളുമാണ്. മുക്കിന് മുക്കിന് കലാസാംകാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും യുകെ മലയാളം പത്രത്തിന്റെ തിരുവോണ ആശംസകള്‍.

 
Other News in this category

 
 




 
Close Window