Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
വാര്‍ത്തകള്‍
  19-09-2024
മലപ്പുറത്ത് ഏഴു പേര്‍ക്ക് കൂടി നിപ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ് മന്ത്രി അറിയിച്ചത്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ

Full Story
  19-09-2024
വാക്ക് പാലിച്ചില്ല, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചു

കൊച്ചി: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ഡല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയില്‍ ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതി ചെലവായി നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. ഡല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് ബുക്കിങ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി

Full Story
  18-09-2024
ദേവസ്വം ബെഞ്ചിനെതിരേ ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

നിയമപ്രകാരം ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ബോര്‍ഡിനാണ്. മറ്റൊരു ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി ഈ നിബന്ധന വച്ചിട്ടുമില്ല. അതുകൊണ്ടുമാത്രമാണ് ബോര്‍ഡിന്റെ

Full Story
  18-09-2024
ഓണത്തിന് വിറ്റത് 818 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍

Full Story
  18-09-2024
സ്വാമിയെന്ന് പരിചയപ്പെടുത്തി, ഭര്‍ത്താവിന്റെ ദേഹത്ത് ബാധ കയറി,, നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അടിവാരം മേലെ പൊട്ടിക്കൈയില്‍ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ്കുമാര്‍ അറസ്റ്റ് ചെയ്തത്. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താന്‍

Full Story
  17-09-2024
സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ലോറി പിന്തുടര്‍ന്ന് പിടികൂടി നവ്യ നായര്‍

ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍.

തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന

Full Story
  17-09-2024
25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് പ്രതിരോധം മൂലം മരിച്ചേക്കാം

ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്ന് ഫലിക്കാതെ, അണുബാധ മൂലം മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാക്ടീരിയ അടക്കമുള്ള അണുക്കള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിച്ച് അണുബാധ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 1990 നും 2021 നും ഇടയില്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് മരിച്ചതെന്ന് ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയെയാണ് ഇത് ഭാവിയില്‍ കാര്യമായി ബാധിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 2025 നും 2050 നും ഇടയില്‍ ദക്ഷിണേഷ്യയില്‍ മൊത്തം 1.18 കോടി ജനങ്ങള്‍ ആന്റി്ബയോട്ടിക്കിനെ മറികടന്നുള്ള അണുബാധയില്‍

Full Story
  17-09-2024
ഡല്‍ഹിയില്‍ വീണ്ടും വനിതാ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍.

രണ്ടുദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. രണ്ടുദിവസങ്ങള്‍ക്ക് ശേഷം താന്‍ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് അന്ന് കെജരിവാള്‍ പറഞ്ഞത്. ഇന്ന്

Full Story
[198][199][200][201][202]
 
-->




 
Close Window