Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാനന്തവാടിയില്‍ ദൗത്യസംഘത്തിന് നേരേ പാഞ്ഞടുത്ത് മോഴയാന
reporter

മാനന്തവാടി: ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ബേലുര്‍ മഖ്നയ്ക്കൊപ്പുള്ള മോഴയാന. ബാവലി വനമേഖലയില്‍ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു.

ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തോക്ക് വെടിവച്ചതോടെയാണ് മോഴയാന പിന്തിരിഞ്ഞത്. അതേസമയം ബേലൂര്‍ മഖ്നെയെ മയക്കുവെടിവയ്ക്കാന്‍ ദൗത്യസംഘത്തിന് ഇന്നും കഴിഞ്ഞില്ല. മറ്റൊരു മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വച്ച് പിടികൂടുകയെന്ന ദൗത്യം സങ്കീര്‍ണമായി തുടരുകയാണ്.

 
Other News in this category

 
 




 
Close Window