Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തമിഴ്‌നാട്
reporter

ചെന്നൈ: ചിന്നക്കനാലില്‍ നിന്നും നാടു കടത്തിയ അരിക്കൊമ്പന്‍ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂര്‍ണ ആരോ?ഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളില്‍ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറില്‍ നിന്ന് കൃത്യമായി സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു. ഒരു ദിവസം ശരാശരി മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. അരിക്കൊമ്പനെ കുങ്കിയാന ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്‌നാട് പി സി സി എഫ് ശ്രീനിവാസ് ആര്‍ റെഡ്ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window