Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
reporter

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താന്‍ ബാധ്യത ഉണ്ട്. അയോധ്യയിലെ പരിപാടിയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരികയാണ്. ജവഹര്‍ലാല്‍ നെഹ്റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിറുത്തണം എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അത് ഇന്ന് പാലിക്കപ്പെടുന്നില്ലെന്നും ഭരണഘടനാമൂല്യങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window