Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
അയോധ്യയിലെ രാമപ്രതിഷ്ഠ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35 പേര്‍
reporter

തിരുവന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും സന്യാസിമാരാണ്.അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകന്‍ സുനില്‍പിളള, വിജിതമ്പി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്‍മയ മിഷന്റെ കീഴിലുള്ള സ്വകാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അജയ് കപൂര്‍ തുടങ്ങിയവര്‍ കേളത്തില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ചിലരാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ക്ക് ക്ഷണപത്രം കിട്ടിയെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല. ആദ്യം പങ്കെടുക്കാന്‍ സന്നദ്ധനാണോ എന്ന അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്.അയോദ്ധ്യയിലെ ശ്രീരാമജന്‍മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സംസ്ഥാന തല സമിതിക്കാണ് കോ ഓര്‍ഡിനേഷന്‍ ചുമതല.


 

 
Other News in this category

 
 




 
Close Window