Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
വാര്‍ത്തകള്‍
  17-02-2024
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം, 25ന് പൊങ്കാല

 തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. 25നാണ് ഭക്ത ലക്ഷം വ്രതനിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല.


ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശോഭ പറഞ്ഞു. ദേവീ ദര്‍ശനത്തിനുള്ള തിരക്ക് ഇക്കുറി വര്‍ധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ അയ്യായിരം പേര്‍ക്ക് ഒരു സമയം വരി നില്‍ക്കാനുളള
Full Story
  17-02-2024
നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാത വീണ്ടും ചർച്ചകളിൽ

 തിരുവനന്തപുരം: മലബാറിൻ്റെ യാത്രാ ദുരിതത്തിന് അറുതിവരുത്താൻ കഴിയുന്ന നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയിൽ തുരങ്കത്തിൻ്റെ സാധ്യത ശക്തമാകുന്നു. പാത കടന്നുപോകുന്ന 22 കിലോമീറ്റർ വനമേഖലയിലൂടെയാണ്. ഈ ഭാഗത്താണ് തുരങ്കത്തിന് സാധ്യതയുള്ളത്. വനപ്രദേശത്തൂടെയുള്ള പാതയ്ക്ക് കർണാടക - കേരള വനംവകുപ്പ് എതിർപ്പറിയിച്ച സാഹചര്യത്തിലാണ് തുരങ്കം എന്ന ആശയം ശക്തമായത്.


വനപ്രദേശത്തെ 22 കിലോമീറ്റർ പാത തുരങ്കത്തിലൂടെയാക്കുന്നതിൽ കർണാടക വനംവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. വനപ്രദേശത്തിലൂടെയുള്ള പാത ഒഴിവാക്കി പകരം തുരങ്കമെന്ന ആശയം മുന്നോട്ടുവെച്ചാൽ പരിശോധിക്കാമെന്ന് 2017ൽ കർണടാക വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയുടെ 22 കിലോമീറ്റർ
Full Story
  17-02-2024
വയനാട് കത്തിക്കണമെന്ന് ആഹ്വാനം, കേസെടുത്ത് പൊലീസ്

മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആനയുടെ ആക്രമത്തിനു പിന്നാലെ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സന്ദേശം പ്രചരിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവന്‍ രക്ഷിക്കാന്‍

Full Story
  16-02-2024
മരവിപ്പിച്ച അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോൺഗ്രസിന് അനുമതി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്. 


കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതായി പാർട്ടി ട്രഷറര്‍ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും, യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടും മരവിപ്പിച്ചതായും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്.

Full Story
  16-02-2024
ബേലൂര്‍ മഖ്‌നയെ പിടികൂടാന്‍ പുതിയ നീക്കവുമായി വനംവകുപ്പ്

മാനന്തവാടി: ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കര്‍ണാടക വനംവകുപ്പില്‍ നിന്നുള്ള 25 അംഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്‌നല്‍ പ്രകാരം പനവല്ലി എമ്മട്ടി വനമേഖലയ്ക്ക് സമീപമാണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാന്‍ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി.

ദൗത്യത്തിന്റെ ഭാഗമായി ട്രാക്കിങ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനിടെ കുറ്റിക്കാട് നിറഞ്ഞ ഭൂപ്രകൃതിയും മറ്റൊരു മോഴയാനയുടെ സാന്നിധ്യവും വെല്ലുവിളിയാകുന്നുണ്ട്. ആനയുടെ സഞ്ചാര വേഗവും ദൗത്യം വൈകിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ റോഡിയോ

Full Story
  16-02-2024
കര്‍ഷക സമരം, ചര്‍ച്ച പരാജയം, നാലാം ഘട്ട ചര്‍ച്ച ഞായറാഴ്ച

ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചേരുമെന്നും കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. വിഷയത്തില്‍ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full Story

  15-02-2024
ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടു കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കി. ഇതുവരെ നല്‍കിയ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ബാങ്കകുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. കമ്പനികളേയും വ്യക്തികളേയും ഒരേപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയമാണ്. വ്യക്തികളേക്കാള്‍ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍

Full Story
  15-02-2024
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കുയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2016ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്.

ആ തീരുമാനത്തിനാണ് തുടര്‍ ഭരണം ലഭിച്ച് മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കില്‍ സബ്‌സിഡി നല്‍കുന്ന രീതിയാണ്

Full Story
[275][276][277][278][279]
 
-->




 
Close Window