Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
വാര്‍ത്തകള്‍
  20-02-2024
ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്.

ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും. ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള

Full Story
  20-02-2024
കൊടുംചൂടില്‍ കേരളം, ആറു ജില്ലകളില്‍ താപനില ഉയരുന്നു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 32.8 ഡിഗ്രി.



ജാഗ്രതാ നിര്‍ദേശങ്ങള്‍:



ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം

Full Story
  19-02-2024
ളോഹയിട്ട ആളുകളാണ് വിടരുത്, വിവാദ പരാമര്‍ശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ്

 കല്‍പ്പറ്റ: കാട്ടാന ആക്രമണത്തെത്തുടര്‍ന്നുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ജില്ലാ പ്രസിഡന്റ്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചു. ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ.., പിടിക്കെടാ... തല്ലെടാ... എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു

Full Story
  19-02-2024
മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരുമെന്ന് കെ.കെ. രമ

 കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ രമ പറഞ്ഞു. വിധി കേട്ട കെ കെ രമ പൊട്ടിക്കരഞ്ഞു. ഇതുകൊണ്ടൊന്നും കേസ് അവസാനിക്കുന്നില്ല. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. സിപിഎം തന്നെയാണ് ഇതില്‍ പ്രതിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കെ കെ കൃഷ്ണനും കൂടി പ്രതിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു വരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഈ

Full Story
  19-02-2024
ടിപി വധക്കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം

 തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധമാണ് നടന്നത്. പി മോഹനന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സന്ദര്‍ഭത്തില്‍, വലിയ കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെ അറസ്റ്റു ചെയ്തുകൊണ്ടുപോയത് കേരളം മറന്നിട്ടില്ല. സിപിഎം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ശരിയായ രീതിയില്‍ കോടതി കണ്ടു.

Full Story
  18-02-2024
മനീഷ് തിവാരിയും സിദ്ധുവും കോണ്‍ഗ്രസ് വിടുന്നു, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപുഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു.
Full Story

  18-02-2024
വിദേശത്തേക്ക് പോയ പ്രതിഭകളെ തിരിച്ചുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി നേടാനുള്ള earn one semester സംവിധാനം സംസ്ഥാനത്ത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ പഠനത്തിന് ഇടയ്ക്ക് ഇടവേള എടുക്കാനും കോളജോ സര്‍വകലാശാലയോ മാറാനും സൗകര്യം ഒരുക്കുന്ന വിധമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു.
Full Story

  18-02-2024
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നാല് ആവശ്യങ്ങള്‍ സഭ മുന്നോട്ടുവെച്ചു.

ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ ബി കോശി

Full Story
[274][275][276][277][278]
 
-->




 
Close Window