|
|
|
|
|
| മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ |
കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ല. തങ്ങളുടെ വിശ്വാസ്യതയെ സമന്‍സ് ബാധിക്കുമെന്നും കെഎസ്ഐഡിസി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലും എക്സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്ഐഡിസി കോടതിയെ അറിയിച്ചു.
എങ്കില്‍ എക്സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ |
|
Full Story
|
|
|
|
|
|
|
| വെടിക്കെട്ടിന് അനുമതിയില്ല, കരിമരുന്ന് ഇറക്കാനും അപേക്ഷ നല്‍കിയില്ലെന്ന് കളക്ടര്‍ |
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്നാണ് ഫയര്‍ഫോഴ്സിന്റേയും പൊലീസിന്റേയും വിശദീകരണം. വെടിക്കെട്ട് നടത്താനും അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് കരിമരുന്ന് ഇറക്കിയതെന്നും പൊലീസ് പറയുന്നു.
തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ |
|
Full Story
|
|
|
|
|
|
|
| കാട്ടാന മണ്ണുണ്ടിയില്‍, ദൗത്യസംഘം സ്ഥലത്തേക്ക് |
മാനന്തവാടി: വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. മോഴയാനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് മണ്ണുണ്ടിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാട്ടാനയെ പിടികൂടുന്നതിന് ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തി. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി നാല് കുങ്കിയാനകളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ കണ്ടാല്‍ വെടിവെയ്ക്കാനാണ് തീരുമാനം. ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് |
|
Full Story
|
|
|
|
|
|
|
| എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കേണ്ടെന്ന് കെ. മുരളീധരന്‍ |
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സംഘിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതില്‍ തെറ്റില്ല. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നതിന്റെ പേരില്‍ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്വത്തിന്റെ ഉദാഹരണമാണ്.
Full Story
|
|
|
|
|
|
|
| മുതിര്‍ന്ന കോണ്‍ഗ്രസ് കമല്‍നാഥും മകനും ബിജെപിയിലേക്കെന്ന് സൂചന |
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ് കമല്‍നാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ കേന്ദ്രമന്ത്രിയായ, ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കമല്‍നാഥ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്സഭ സീറ്റും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ മലയാളി വീട്ടമ്മ രണ്ടു മക്കള്‍ക്ക് വിഷം നല്‍കി: അറസ്റ്റിലായത് 38 വയസ്സുകാരി ജിലു മോള്‍ ജോര്‍ജ് |
|
യുകെയിലെ മലയാളികളെ നടുക്കിക്കൊണ്ട് മലയാളി സമൂഹത്തില്‍ നന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ക്ക് മലയാളി വീട്ടമ്മ വിഷം നല്‍കി. കുട്ടികളെ കൊലപ്പെടുത്താനായി വിഷം നല്‍കിയ യുവതിയുടെ പേര് പോലീസ് പുറത്തു വിട്ടു. ജിലു മോള്‍ ജോര്‍ജ് എന്നു പേരുള്ള 38 വയസ്സുകാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ മലയാളിയാണ്. നഴ്‌സിങ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് വൃത്തങ്ങളെ ആധാരമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് ഇന്നലെ രാവിലെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇംഗ്ലിഷ് മാധ്യമങ്ങളെ ആധാരമാക്കി പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ അറസ്റ്റിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
ഈസ്റ്റ് സസ്സിക്‌സിലെ ഹണ്ടേഴ്‌സ് |
|
Full Story
|
|
|
|
|
|
|
| ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെക്ക് വീണ്ടും തിരിച്ചടി |
മുംബൈ:എന്‍സിബി മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസില്‍ ഇ.ഡി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്. പിന്നാലെ മൂന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നേരത്തെ സിബി െഎ കേസ് റദ്ദാക്കണമെന്നും നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, കൈക്കൂലിയുമായി ബന്ധപ്പെട്ട |
|
Full Story
|
|
|
|
|
|
|
| കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു, മാനന്തവാടിയില്‍ പ്രതിഷേധം |
സുല്‍ത്താന്‍ ബത്തേരി: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് എസ്പി വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കല്‍ കോളജ് |
|
Full Story
|
|
|
|
| |