Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  01-06-2025
ഭീകരതയോട് വിട്ടുവീഴ്ചയില്ല, ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ സംഘം യുകെയില്‍

ലണ്ടന്‍: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ സമീപനത്തെ കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി എംപി രവി ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നലെ (മെയ് 31) ലണ്ടനിലെത്തി. പാകിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധികളില്‍ ഒന്നാണ് ഈ പ്രതിനിധി സംഘം. എംപിമാരായ ദഗ്ഗുബതി പുരന്ദേശ്വരി, പ്രിയങ്ക ചതുര്‍വേദി, ഗുലാം അലി ഖതാന, അമര്‍ സിംഗ്, സാമിക് ഭട്ടാചാര്യ, എം തമ്പിദുരൈ, മുന്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍, അംബാസഡര്‍ പങ്കജ് സരണ്‍ എന്നിവരടങ്ങുന്ന ബഹുകക്ഷി സംഘം കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, പാര്‍ലമെന്റേറിയന്മാര്‍, പ്രവാസി നേതാക്കള്‍

Full Story
  01-06-2025
വെയില്‍സില്‍ മലയാളി അന്തരിച്ചു

കാര്‍ഡിഫ്: യുകെയിലെ വെയില്‍സില്‍ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കര പൂയപ്പള്ളി സ്വദേശിയായ ബോബി ജെയിംസ് (57) ആണ് അന്തരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തുന്നത്. മിഡ് വെയില്‍സിലെ അബര്യസ്റ്റ്വിത്തില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷമായി രോഗവസ്ഥയിലായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ബ്രോങ്കളൈസ് ഹോസ്പിറ്റലില്‍ നഴ്‌സായ സ്മിത ചാക്കോയാണ് ഭാര്യ. മക്കള്‍: ബോധിന്‍ ബോബി ജെയിംസ്, ബെവന്‍ ബോബി ജെയിംസ്.

യുകെയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതിനിടെ സ്ട്രോക്ക് വന്നു. തുടര്‍ന്ന് നഴ്‌സിങ് ഹോം

Full Story
[351][352][353][354][355]
 
-->




 
Close Window