Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
UK Special
  26-05-2026
യുകെയില്‍ ഇന്ത്യന്‍ യുവതിയുടെ കൊലപാതകം: പൊലീസിനെതിരെ കുടുംബം; നാലു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച കണ്ടെത്തി

ലണ്ടന്‍: വിവാഹത്തിന് ശേഷം യുകെയിലെത്തിയ ഇന്ത്യന്‍ യുവതി ഹര്‍ഷിത ബെല്ല കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഹര്‍ഷിത ആഗ്രഹിച്ചിരുന്നുവെങ്കിലും, രാജ്യം വിടരുതെന്ന് പൊലീസ് നിര്‍ദേശിച്ചതാണ് മകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയര്‍ പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

2024 ഓഗസ്റ്റില്‍ കോര്‍ബിയിലെ വീട്ടില്‍ ഭര്‍ത്താവ് പങ്കജ് ലാംബ ആക്രമിച്ചെന്നാരോപിച്ച് 24 കാരിയായ

Full Story
  26-05-2026
ഇറാന്‍ യുദ്ധം: ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ തിരിച്ചടി; ആദ്യ വീട് വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത

ലണ്ടന്‍: ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. ഫെബ്രുവരിക്ക് ശേഷം ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ അധിക ബാധ്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതാണ് വിപണിയെ ബാധിച്ചത്. ഭക്ഷ്യവിലയും ഇന്ധനവിലയും ഉയര്‍ന്നതോടെ ഇതിനകം തന്നെ സമ്മര്‍ദത്തിലായിരുന്ന കുടുംബങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് തിരിച്ചടവ് വര്‍ധന കൂടി വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ വിലയിരുത്തല്‍ പ്രകാരം, ഈ നിരക്കുവര്‍ധന ഏറ്റവും

Full Story
  26-05-2026
യുകെയില്‍ മലയാളി യുവാവ് അന്തരിച്ചു

മലപ്പുറം: യുകെയിലെ സൗത്താംപ്ടണില്‍ താമസിച്ചിരുന്ന മോങ്ങം സ്വദേശി നബീല്‍ അന്തരിച്ചു. 37 വയസ്സായിരുന്നു. സെറിബ്രല്‍ വാസ്‌കുലിറ്റിസിനെ തുടര്‍ന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ചേനാട്ട് കുഴിയില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റംഷീന. മക്കള്‍: റെഹാന്‍, റെയ്‌ന. സഹോദരങ്ങള്‍: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല. മരണവാര്‍ത്ത അറിഞ്ഞതോടെ നാട്ടിലും യുകെയിലെ മലയാളി സമൂഹത്തിനിടയിലും ദുഃഖം നിറഞ്ഞു.

Full Story
  26-05-2026
പവര്‍ ബാങ്കുകള്‍ ലഗേജില്‍ വയ്ക്കരുത്; വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ലണ്ടന്‍: വിമാനയാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലഗേജുകളില്‍ സൂക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി യുകെ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍. പവര്‍ ബാങ്കുകള്‍ ചൂടാകുന്നതിലൂടെ തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ ഉണ്ടാകാമെന്നതിനാല്‍, യാത്രക്കാരില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ചെക്ക്-ഇന്‍ സമയത്ത് കര്‍ശന പരിശോധനകളും ആവശ്യമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ലഗേജിലോ വലിയ പെട്ടികളിലോ സൂക്ഷിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവ ഹാന്‍ഡ് ബാഗില്‍ മാത്രമേ കൊണ്ടുപോകാവൂ. അതേസമയം, വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച്

Full Story
  26-05-2026
രോഗിയുമായി ലൈംഗികബന്ധം: കാര്‍ഡിഫിലെ ന്യൂറോ സര്‍ജന് 8 മാസത്തെ സസ്‌പെന്‍ഷന്‍

കാര്‍ഡിഫ്: രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ഡിഫിലെ ന്യൂറോ സര്‍ജനെ എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേല്‍ക്കെതിരെയാണ് നടപടി. ഔദ്യോഗിക രേഖകളില്‍ 'പേഷ്യന്റ് എ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗിയുടെ നട്ടെല്ലിലെ ഡിസ്‌ക് സംബന്ധമായ ശസ്ത്രക്രിയ ഡോ. പട്ടേലാണ് നിര്‍വഹിച്ചത്. 2019ല്‍ ഇവരുമായി ഡോക്ടര്‍ ലൈംഗികബന്ധം ആരംഭിച്ചതായും അതേ വര്‍ഷം തന്നെ രോഗിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയതായും ട്രൈബ്യൂണല്‍ കണ്ടെത്തി. 2023 ഫെബ്രുവരിയോടെ ഇരുവരുടെയും ബന്ധം വഷളായി. തുടര്‍ന്ന് 'പേഷ്യന്റ് എ' ഡോ. പട്ടേലിനെതിരെ പൊലീസില്‍ പരാതി നല്‍കി.

Full Story
  25-05-2026
യുകെയില്‍ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അന്തരിച്ചു: വിട പറഞ്ഞത് ജിതിന്‍ - റോസ് മേരി ദമ്പതികളുടെ മകള്‍
യുകെയില്‍ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ആകസ്മിക വേര്‍പാട്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജു - മാള കുമ്പിടി കുടിലിങ്ങില്‍ കുടുംബാംഗം റോസ് മേരി എന്നിവരുടെ മകള്‍ ജെസിക്കയാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് മാമോദീസ ചടങ്ങുകള്‍ നാട്ടില്‍ വച്ചു നടത്തിയത്. തിരികെ യുകെയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വേര്‍പാട്.
Full Story
  25-05-2026
യുകെയില്‍ ഒരേസമയം മേയര്‍മാരായി ഇന്ത്യന്‍ വംശജരായ അമ്മയും മകനും

ലണ്ടന്‍: യുകെയില്‍ ഒരേസമയം മേയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജരായ അമ്മയും മകനും ചരിത്രനേട്ടം സ്വന്തമാക്കി. ഹരിയാനയിലെ റോഹ്തക്കില്‍നിന്ന് 2013ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ പര്‍വീണ്‍ റാണിയും മകന്‍ തുഷാര്‍ കുമാറുമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 23 വയസുകാരനായ തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി ചുമതലയേറ്റതോടെ, ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയര്‍ എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഇതിന് പിന്നാലെ അടുത്ത ആഴ്ച തന്നെ തുഷാറിന്റെ മാതാവ് പര്‍വീണ്‍ റാണി ഹെര്‍ട്‌സ്മിയര്‍ ബറോ കൗണ്‍സിലിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഹെര്‍ട്‌സ്മിയറിലെ പ്രഥമ ഇന്ത്യന്‍ വംശജയായ മേയറെന്ന ബഹുമതിയും

Full Story
  25-05-2026
വൃദ്ധസദനം തുടങ്ങി അന്തേവാസികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് അയര്‍ലന്‍ഡിലേക്ക് മുങ്ങിയ പ്രതി പിടിയില്‍

തൊടുപുഴ: വൃദ്ധസദനം ആരംഭിച്ച് വയോധികരില്‍നിന്നും ഭിന്നശേഷിക്കാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നെന്ന കേസില്‍ പ്രതി അറസ്റ്റില്‍. തൊടുപുഴ കാളിയാര്‍ മേടക്കല്‍ വീട്ടില്‍ ജീവന്‍ തോമസിനെയാണ് തൊടുപുഴ പോലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആജീവനാന്തം പൂര്‍ണ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച ശേഷം ഭീമമായ തുക കൈപ്പറ്റി ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് പരാതി. നിലവില്‍ മൂന്ന് പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊടുപുഴയ്ക്കു സമീപം മുതലക്കോടത്ത് 'എല്‍ഡര്‍ ഗാര്‍ഡന്‍ ഓള്‍ഡ് ഏജ് ഹോം' എന്ന

Full Story
[1][2][3][4][5]
 
-->




 
Close Window