Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
സിനിമ
  Add your Comment comment
75 വയസ്സിന്റെ യൗവ്വനം: താരപ്രഭയില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍
Text By: UK Malayalam Pathram
മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളില്‍ ഒടുങ്ങാത്ത ആവേശമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലും 1973ല്‍ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ല്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.
 
Other News in this category

 
 




 
Close Window