Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
UK Special
  01-06-2025
മകന്റെ ഐക്യൂ കണ്ട് ഞെട്ടി യുകെ മാതാപിതാക്കള്‍

ലണ്ടന്‍: ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവര്‍ക്കുള്ള ഒരു പ്രത്യേക സംഘടനയാണ് മെന്‍സ. ഈ ക്ലബ്ബില്‍ ചേരാന്‍ യോഗ്യത നേടണമെങ്കില്‍ കുറഞ്ഞത് 132 ഐക്യു എങ്കിലും ഉണ്ടായിരിക്കണം എന്നാണ് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിബുദ്ധിമാന്മാരുടെ ഒരു കൂട്ടം എന്നൊക്കെ ഈ കൂട്ടരെ നമുക്ക് വിശേഷിപ്പിക്കാം. ഇപ്പോള്‍ ഈ 'ബുദ്ധിമാന്മാരുടെ' കൂട്ടത്തിലേക്ക് ഒരു പുതിയ വ്യക്തി കൂടി ചേര്‍ന്നിരിക്കുകയാണ്, മെന്‍സയില്‍ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ജോസഫ് ഹാരിസ്-ബിര്‍ട്ടില്‍ എന്ന മിടുക്കന്‍. യുകെയില്‍ ജനിച്ച ഈ മിടുക്കന് രണ്ടര വയസ്സ് മാത്രമാണ് പ്രായം. ഏഴ് മാസം പ്രായമുള്ളപ്പോള്‍ ആണ് ജോസഫ് ആദ്യമായി സംസാരിച്ച് തുടങ്ങുന്നത്. അസാമാന്യ ബുദ്ധിശക്തിയുള്ള ജോസഫ് രണ്ട്

Full Story
  01-06-2025
ആയുധ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ

ലണ്ടന്‍: വിപുലമായ പുനഃസജ്ജീകരണ തന്ത്രത്തിന്റെ ഭാഗമായി പുതിയ ആയുധ ഫാക്ടറികളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി. തിങ്കളാഴ്ച സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. കുറഞ്ഞത് ആറ് പുതിയ യുദ്ധോപകരണ, സ്‌ഫോടകവസ്തു ഫാക്ടറികളുടെ നിര്‍മ്മാണവും ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന 7,000-ത്തിലധികം ദീര്‍ഘദൂര ആയുധങ്ങളുടെ സംഭരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 2034 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 3% ആയി ഉയര്‍ത്തുമെന്നും ഹീലി എടുത്ത് പറഞ്ഞു. നമ്മുടെ എതിരാളികളെ മികച്ച രീതിയില്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും

Full Story
  01-06-2025
മോഷണം പോയ എയര്‍പോര്‍ഡ് യുകെ പൗരന് ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്ന്

ലണ്ടന്‍: ഇഷ്ടപ്പെട്ട ഒന്ന് മോഷണം പോയാല്‍ പിന്നൊരാന്തലാണ്. തിരിച്ച് കിട്ടുന്നത് വരെ. അത്തരം ഒരു മാനസികാവസ്ഥയിലൂടെ കടന്ന് പോയ ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ് നഷ്ടപ്പെട്ട തന്റെ എയര്‍പോഡ് കണ്ടെത്തുന്നതിനായി ട്രാക്ക് ചെയ്തു. ഒടുവില്‍ തീര്‍ത്തും അവിചാരിതമായ ഒരു സ്ഥലത്ത് നിന്നും ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹമത് കണ്ടെത്തുകയും ചെയ്തു. ലോഡ് മില്‍സ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. അദ്ദേഹത്തിന്റെ എയര്‍പോഡ് പ്രോസ് നഷ്ടപ്പെട്ടത് ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ്. ആപ്പിളിന്റെ ട്രാക്കിംഗ് സംവിധാനമുപയോഗിച്ച് അദ്ദേഹം തന്റെ എയര്‍പോര്‍ഡിനെ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു.

കൃത്യം ഒരു വര്‍ഷത്തിന് ശേഷം

Full Story
  01-06-2025
ഭീകരതയോട് വിട്ടുവീഴ്ചയില്ല, ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ സംഘം യുകെയില്‍

ലണ്ടന്‍: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ സമീപനത്തെ കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി എംപി രവി ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നലെ (മെയ് 31) ലണ്ടനിലെത്തി. പാകിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധികളില്‍ ഒന്നാണ് ഈ പ്രതിനിധി സംഘം. എംപിമാരായ ദഗ്ഗുബതി പുരന്ദേശ്വരി, പ്രിയങ്ക ചതുര്‍വേദി, ഗുലാം അലി ഖതാന, അമര്‍ സിംഗ്, സാമിക് ഭട്ടാചാര്യ, എം തമ്പിദുരൈ, മുന്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍, അംബാസഡര്‍ പങ്കജ് സരണ്‍ എന്നിവരടങ്ങുന്ന ബഹുകക്ഷി സംഘം കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, പാര്‍ലമെന്റേറിയന്മാര്‍, പ്രവാസി നേതാക്കള്‍

Full Story
  01-06-2025
വെയില്‍സില്‍ മലയാളി അന്തരിച്ചു

കാര്‍ഡിഫ്: യുകെയിലെ വെയില്‍സില്‍ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കര പൂയപ്പള്ളി സ്വദേശിയായ ബോബി ജെയിംസ് (57) ആണ് അന്തരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തുന്നത്. മിഡ് വെയില്‍സിലെ അബര്യസ്റ്റ്വിത്തില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷമായി രോഗവസ്ഥയിലായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ബ്രോങ്കളൈസ് ഹോസ്പിറ്റലില്‍ നഴ്‌സായ സ്മിത ചാക്കോയാണ് ഭാര്യ. മക്കള്‍: ബോധിന്‍ ബോബി ജെയിംസ്, ബെവന്‍ ബോബി ജെയിംസ്.

യുകെയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതിനിടെ സ്ട്രോക്ക് വന്നു. തുടര്‍ന്ന് നഴ്‌സിങ് ഹോം

Full Story
[350][351][352][353][354]
 
-->




 
Close Window