Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
സിനിമ
  Add your Comment comment
സംവൃതാ സുനില്‍ മലയാള സിനിമയിലേക്കു തിരിച്ചുവരുന്നു: തിരക്കഥ അജി പീറ്റര്‍ തങ്കം
Text By: UK Malayalam Pathram
പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ സംവൃതാ സുനിലിന്റെ തിരിച്ചുവരവ്. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലാണ് സംവൃത ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍ എസ്. എന്നിവരാണ് നിര്‍മാതാക്കള്‍.
ധിലോര്‍, റിജോഷ്, മോന്‍സി, ബ്ലെസ്സി എന്നിവരാണ് കോ-പ്രൊഡ്യൂസേര്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അഭിജിത്ത് സുരേഷ്.
ഇടുക്കി ജില്ലയിലെ പന്ന്യാര്‍കുട്ടിയില്‍ സെപ്റ്റംബര്‍ ഏഴ് തിങ്കളാഴ്ച്ച ലളിതമായ പൂജാ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. സംവിധായകന്‍ ഷഹീദ് അറഫാത്ത്, നിര്‍മ്മാതാക്കളായ ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍. എസ്., ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ എന്നിവരും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് തിരിതെളിയിച്ചു.
ദിലീഷ് പോത്തന്‍ സ്വിച്ചോണ്‍ കര്‍മവും അല്‍ഫോണ്‍സ് പുത്രന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ചിത്രത്തിന്റെ ടൈറ്റിലായിട്ടില്ല. നവരസാ പ്രൊഡക്ഷന്‍ 3 എന്നാണ് താല്‍ക്കാലികമായി ഇട്ട പേര്.

ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ 'തങ്കം' എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്നു.
മികച്ച വിജയം നേടിയ 'കെട്ട്യോളാണ് എന്റെ മാലാഖ', 'അഡിയോസ് അമിഗോസ്' എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ അജി പീറ്റര്‍ തങ്കമാണ് ഈ ചിത്രത്തിന്റെയും തിരക്കഥ.
മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനില്‍ കെ.എസ്. നിര്‍വഹിക്കുന്നു. ബ്ലെസ്സിയുടെ 'ആടുജീവിതം' എന്ന ചിത്രത്തിനു ശേഷം സുനില്‍ ഒരു മലയാള സിനിമക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്.
 
Other News in this category

 
 




 
Close Window