Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.9262 INR
ukmalayalampathram.com
Sat 12th Sep 2026
 
 
സിനിമ
  Add your Comment comment
പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായ 19 സ്‌കൂള്‍ കുട്ടികളുടെ അതിജീവനത്തിന്റെ കഥ: 'ഒഴിയാതെ' റിലീസ് സെപ്റ്റംബര്‍ 11ന്
Text By: UK Malayalam Pathram
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്‌കൂള്‍ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'ഒഴിയാതെ' എന്ന ചലച്ചിത്രം സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍ മേതില്‍ കോമളന്‍കുട്ടിയാണ്.
1976 ഓഗസ്റ്റില്‍ പാലക്കാട് കൊടുവായൂര്‍ ഹൈസ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ചിരുന്ന 15 വയസ്സില്‍ താഴെയുള്ള 19 വിദ്യാര്‍ത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ജയിലിലടച്ചത്. അടിയന്തരാവസ്ഥക്ക് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍, സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ്, ഇടിവണ്ടിയില്‍ കയറ്റി പുതുനഗരം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു. കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെ, ആദ്യദിവസം കുടിവെള്ളം പോലും നല്‍കാതെയാണ് പോലീസ് മര്‍ദിച്ചത്. 21 ദിവസത്തോളം കാരാഗൃഹത്തില്‍ കഴിഞ്ഞ ഈ കുട്ടികളെ ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചിപ്പിച്ചത്. ഈ തടവിലാക്കക്കപ്പെട്ട സ്‌കൂള്‍ കുട്ടികളുടെ അനുഭവസാക്ഷ്യമാണ് 'ഒഴിയാതെ' എന്ന ചരിത്ര സിനിമ പറയുന്നത്.
 
Other News in this category

 
 




 
Close Window