Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
സിനിമ
  Add your Comment comment
അമല പോള്‍ നായികയായി എത്തുന്നു: പുതുചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാര്‍
Text By: UK Malayalam Pathram
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. അമല പോളാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. രാജ്സാഗര്‍ ഫിലിംസിന്റെ ബാനറില്‍ രമേഷ് ഗോപിനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാതാവ് രമേഷ് ഗോപിനാഥന്റെ മാതാവ് ഉഷ ശ്രീധരന്‍, ഭാര്യ ശ്രിഷ രമേഷ്, മക്കള്‍ നന്ദിത, അഭിനവ്, സഹോദരിമാര്‍ റീജ, രാജി എന്നിവര്‍ ചേര്‍ന്ന് ദദ്രദീപം കൊളുത്തി. മുന്‍ മന്ത്രി വത്സരാജ്, സുധാകരന്‍, മമ്പറം ദിവാകരന്‍, കലാസംഘം ഹംസ, ഖാദര്‍ ഹസന്‍, റാസ സലിം, സുജന്‍, രജിലാല്‍, ജിത്തു എന്നിവരും ചടങ്ങില്‍ ദദ്രദീപം തെളിയിക്കുകയുണ്ടായി. മാഹി എം.എല്‍.എ. അശോക് കുമാര്‍ ക്ലാപ്പടിച്ചു. ലിബര്‍ട്ടി ബഷീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, ഇര്‍ഷാദ്, കോട്ടയം നസീര്‍, ബിനു പപ്പു, ഇന്ദ്രന്‍സ്, റോണി ഡേവിഡ് രാജ്, ദീപന്‍ ശിവരാമന്‍, ആദ്യ അമിത് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം.പി. സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷംനാസ് എം. അഷ്റഫ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, സുജന്‍ കുമാര്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.
 
Other News in this category

 
 




 
Close Window