Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
സിനിമ
  Add your Comment comment
തുടരും സിനിമയിലെ ജോര്‍ജ് സാര്‍ നായകനായി എത്തുന്നു: ചിത്രം ലോ ആന്റ് ഓര്‍ഡര്‍; റിലീസ് സെപ്റ്റംബര്‍ 18ന്
Text By: UK Malayalam Pathram
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓര്‍ഡര്‍ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി. പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ലോ ആന്റ് ഓര്‍ഡര്‍ ഒരു റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലര്‍ കുടുംബ ചിത്രമാണെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു.
Watch Video Trailer: -


'ബ്ലാക്ക്' എന്ന ചിത്രത്തിലെ കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ കഥാപാത്രത്തെ അവതരിപ്പിക്കും. സെപ്റ്റംബര്‍ 18ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍, നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് ജോര്‍ജ്ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി.കെ. പ്രകാശ്, ദേവന്‍, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥന്‍, ജോയ് മാത്യു, ഭീമന്‍ രഘു, ജെയ്‌സ്, അസീം ജമാല്‍, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണന്‍, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മോഹന്‍ ജോസ്, മാധുരി, സാബു മോന്‍, ഗുണ്ട്കാട് സാബു, നന്ദു, മുരുകന്‍, സന്ധ്യ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബിക നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവീക്ഷേത്ര എന്നീ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി., മഹാസുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.
പശ്ചാത്തല സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിങ്ങ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അതുല്‍ പ്രേം, സൈനുദ്ദീന്‍; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സാബുറാം, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോഷന്‍ എന്‍.ജി., സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ബോസ് വി., കാസ്റ്റിങ്ങ് ഡയറക്ടര്‍- ശാലിനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈനര്‍- കിഷന്‍ സപ്താ, നൃത്തസംവിധാനം- ഷെരീഫ്, അര്‍ച്ചന; സംഘട്ടനം- കലൈ കിങ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പി.സി. സ്റ്റണ്ട്‌സ്.
 
Other News in this category

 
 




 
Close Window