Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
സിനിമ
  Add your Comment comment
പാര്‍വതി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വേടന്‍ പാടിയ തീം സോങ്
Text By: UK Malayalam Pathram
പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിനു വേണ്ടി വേടന്‍ പാടിയ തീം സോംഗ്. ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍ തന്നെ. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. ആദ്യമായാണ് തങ്ങളുടേതല്ലാത്ത പ്രൊഡക്ഷനിലുള്ള ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത്. സെപ്റ്റംബര്‍ 11ന് ചിത്രം തീയറ്റുകളില്‍ എത്തും.
Watch video song: -


ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്.
11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ '. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
 
Other News in this category

 
 




 
Close Window