Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 13th Oct 2026
 
 
മതം
  Add your Comment comment
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്റ് റീജിയന്റെ നേതൃത്വത്തില്‍ ലീഡേഴ്‌സ് ഫാമിലി മീറ്റ് ഈ മാസം 25, 26 തീയതികളില്‍
Text By: UK Malayalam Pathram
ലണ്ടന്‍: ഐപിസി യുകെ ആന്‍ഡ് അയര്‍ലന്റ് റീജിയന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലീഡേഴ്‌സ് ഫാമിലി മീറ്റ് ഈ മാസം 25, 26 തീയതികളില്‍ വാറ്റ്ഫോഡ് ക്രോക്സ്ലീ ഗ്രീന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടത്തപ്പെടുന്നു.


25ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെയും 26 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാലു വരെയുമാണ് സമ്മേളനം. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്റ്റര്‍ കെ.കെ. ദാസ് ക്ലാസ്സുകള്‍ നയിക്കും.


യുകെയിലും യൂറോപ്പിലുമായുള്ള റീജിയനിലെ 45ല്‍ പരം സഭകളില്‍ നിന്നുള്ള ശുശ്രൂഷകരും കുടുംബങ്ങളും പങ്കെടുക്കുന്ന സംഗമത്തില്‍ ആത്മീയ കൂട്ടായ്മ, സഭാഭരണം, ദൈവവചന ശുശ്രുഷ, കുടുംബം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടും.


പാസ്റ്റര്‍ വില്‍സണ്‍ ബേബി (വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (സെക്രട്ടറി), പാസ്റ്റര്‍ വിനോദ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജോണ്‍ മാത്യു (ട്രഷറര്‍), പാസ്റ്റര്‍ പി.സി സേവ്യര്‍ (അഡ്മിനിസ്റ്റേറ്റര്‍), ബ്രദര്‍ തോമസ് മാത്യു (നോര്‍ത്ത് അയര്‍ലന്റ് കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു.


ഐപിസി വാറ്റ്ഫോര്‍ഡ്, വേഡ് ഓഫ് ഹോപ്പ് ബെദസ്താ പെന്റ്കോസ്റ്റ് ഫല്ലോഷിപ്പ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് ലോക്കല്‍ കോ- ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.
 
Other News in this category

 
 




 
Close Window