|
|
|
|
|
| എ&ഇകളിലെ അമിത തിരക്ക് ജീവനെടുക്കുന്നു; ആഴ്ചയില്‍ 550 അധിക മരണങ്ങളുമായി ബന്ധമെന്ന് പഠനം |
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളിലെ അമിതമായ തിരക്കും 'കോറിഡോര്‍ കെയറും' ഓരോ ആഴ്ചയും നൂറുകണക്കിന് അധിക മരണങ്ങളുമായി ബന്ധപ്പെടുന്നതായി പുതിയ പഠനം. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ എ&ഇകളിലെ തിരക്ക് ആഴ്ചയില്‍ ഏകദേശം 550 അധിക മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ കണക്ക്. 134 എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലായി 19,000ത്തിലധികം മുതിര്‍ന്ന രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. എ&ഇയിലെ ഒക്യുപന്‍സി നിരക്ക് ഓരോ 10 ശതമാനം ഉയരുമ്പോഴും ചികിത്സ തേടിയ രോഗി തുടര്‍ന്നുള്ള 28 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത ഒരു ശതമാനം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. പഠനത്തില്‍ ഉള്‍പ്പെട്ട |
|
Full Story
|
|
|
|
|
|
|
| ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തദ്ദേശീയന് സിപിആര്‍; ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ് ലിജി ജോസഫ് |
വെസ്റ്റ് സസെക്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ 50 വയസ്സുകാരനായ തദ്ദേശീയന് അടിയന്തരമായി സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ് ലിജി ജോസഫ്. ചൊവ്വാഴ്ച വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങിന് സമീപമുള്ള ലാന്‍സിങ്ങിലായിരുന്നു സംഭവം. ലിജിയുടെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നീല്‍ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലിജി ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദേശപ്രകാരം ഉടന്‍ സിപിആര്‍ ആരംഭിച്ചു. സമയോചിതമായ ഇടപെടലാണ് നീലിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള |
|
Full Story
|
|
|
|
|
|
|
| സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ പൊലീസ് വേട്ട; വിയറ്റ്‌നാമീസ് ക്രിമിനല്‍ സംഘവുമായി ബന്ധമെന്ന് സംശയം, 36 പേര്‍ അറസ്റ്റില്‍ |
എഡിന്‍ബറ/ലണ്ടന്‍: മനുഷ്യക്കടത്ത്, കഞ്ചാവ് കൃഷി, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിയറ്റ്‌നാമീസ് സംഘടിത ക്രിമിനല്‍ സംഘത്തിനെതിരെ സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ പൊലീസ് നടപടി. വിവിധ പ്രദേശങ്ങളിലായി ഒരേസമയം നടത്തിയ റെയ്ഡുകളില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 14 കഞ്ചാവ് കൃഷിയിടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഏകദേശം 300 പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഓപ്പറേഷനില്‍ അബര്‍ഡീന്‍, ഡണ്ടി, ഫാല്‍കിര്‍ക്ക്, എഡിന്‍ബറ, ഗ്ലാസ്‌ഗോ, അയര്‍ഷയര്‍, ലനാര്‍ക്ക്ഷയര്‍, മിഡ്‌ലോതിയന്‍, സ്‌കോട്ടിഷ് ബോര്‍ഡേഴ്‌സ് എന്നിവിടങ്ങളിലായി 47 വിലാസങ്ങളില്‍ പരിശോധന നടത്തി. മനുഷ്യക്കടത്ത്, ലഹരിമരുന്ന് ഉല്‍പാദനം, തട്ടിപ്പ്, കള്ളപ്പണം |
|
Full Story
|
|
|
|
|
|
|
| ഓട്ടിസ്റ്റിക് യുവാവിന്റെ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ പരിശോധിച്ചതായി സംശയം; എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരെ അന്വേഷണം |
ബ്രിസ്റ്റള്‍/ലണ്ടന്‍: 2016ല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഓട്ടിസ്റ്റിക് യുവാവിന്റെ മെഡിക്കല്‍ രേഖകള്‍ മരണത്തിന് ശേഷവും അനുമതിയില്ലാതെ പരിശോധിച്ചെന്ന സംശയത്തില്‍ ബ്രിസ്റ്റളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരെ അന്വേഷണം. 18 വയസ്സുകാരനായ ഒലിവര്‍ മക്‌ഗോവന്റെ മെഡിക്കല്‍ രേഖകളിലേക്കുള്ള ജീവനക്കാരുടെ പ്രവേശനമാണ് ബ്രിസ്റ്റള്‍ എന്‍എച്ച്എസ് ട്രസ്റ്റ് പരിശോധിക്കുന്നത്. ഓട്ടിസം, നേരിയ പഠനവൈകല്യം, അപസ്മാരം എന്നിവ ഉണ്ടായിരുന്ന ഒലിവര്‍ 2016ല്‍ ബ്രിസ്റ്റളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബം നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്ന ആന്റി-സൈക്കോട്ടിക് മരുന്ന് നല്‍കിയതിന് പിന്നാലെയായിരുന്നു മരണം. 2020ല്‍ നടന്ന ഇന്‍ക്വസ്റ്റില്‍ |
|
Full Story
|
|
|
|
|
|
|
| ബ്രെക്സിറ്റ് വ്യാപാരതടസ്സം; ബ്രിട്ടന് പ്രതിവര്‍ഷം £6.5 ബില്യണ്‍ വരെ അധിക കയറ്റുമതി നഷ്ടമായെന്ന് പഠനം |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലേക്കുള്ള ബ്രിട്ടന്റെ ഉല്‍പ്പന്ന കയറ്റുമതി പ്രതിവര്‍ഷം 6.5 ബില്യണ്‍ പൗണ്ട് വരെ കൂടുതലാകാമായിരുന്നുവെന്ന് പുതിയ പഠനം. ബ്രെക്സിറ്റിന് ശേഷം ഉല്‍പ്പന്നങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും ആവര്‍ത്തിക്കേണ്ടിവരുന്നതാണ് ബ്രിട്ടീഷ് കയറ്റുമതിക്കാര്‍ നേരിടുന്ന പ്രധാന വ്യാപാരതടസ്സങ്ങളിലൊന്നെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (ഐപിപിആര്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021-ല്‍ ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ വ്യാപാര ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വന്നതുമുതല്‍, ഉല്‍പ്പന്ന പരിശോധനയും സര്‍ട്ടിഫിക്കേഷനും പരസ്പരം അംഗീകരിക്കുന്ന കരാര്‍ ഇല്ലാത്തത് ബ്രിട്ടീഷ് കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 3.7 ബില്യണ്‍ |
|
Full Story
|
|
|
|
|
|
|
| ആറുമാസത്തിലേറെ തൊഴില്‍രഹിതരായാല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ 30% വരെ കുറവ്; കടുത്ത ക്ഷേമപരിഷ്‌കാരവുമായി കണ്‍സര്‍വേറ്റീവുകള്‍ |
ലണ്ടന്‍: ബ്രിട്ടനിലെ ക്ഷേമ ആനുകൂല്യച്ചെലവ് കുറയ്ക്കുന്നതിനായി കടുത്ത പരിഷ്‌കാര നിര്‍ദേശങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കേമി ബേഡനോക്ക്. ജോലി ചെയ്യാന്‍ കഴിയുന്നവരായിട്ടും ആറുമാസത്തിലേറെ തൊഴില്‍രഹിതരായി തുടരുകയും ക്ഷേമ സംവിധാനത്തിലേക്ക് മതിയായ സംഭാവന നല്‍കിയിട്ടില്ലാത്തവരുടെയും യൂണിവേഴ്സല്‍ ക്രെഡിറ്റ് 30 ശതമാനം വരെ കുറയ്ക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി. പുതിയ നിര്‍ദേശപ്രകാരം ജോലി ചെയ്യാന്‍ യോഗ്യരായി വിലയിരുത്തപ്പെടുന്നവര്‍ക്ക് ആദ്യം ആറുമാസം നിലവിലെ നിരക്കിലുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കും. ഈ കാലയളവിനുള്ളില്‍ ജോലി കണ്ടെത്താനാകാതെ വരികയും മുന്‍കാല തൊഴില്‍ സംഭാവന മതിയായ തോതില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ നിലവിലെ നിരക്കിന്റെ 70 |
|
Full Story
|
|
|
|
|
|
|
| സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഹീത്രൂവില്‍ തിരിച്ചിറക്കി |
ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. സെപ്റ്റംബര്‍ 22നായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ 6E4 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷം ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിയത്. പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാനം തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ പാലിച്ചാണ് വിമാനം ഹീത്രൂവിലേക്ക് തിരിച്ചെത്തിച്ചതെന്നും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും ഇന്‍ഡിഗോ അറിയിച്ചു.
|
|
Full Story
|
|
|
|
|
|
|
| ചാഗോസ് കരാര്‍ വീണ്ടും പരിശോധിക്കാന്‍ ബ്രിട്ടന്‍; യുഎസ് പിന്തുണ ഉറപ്പാക്കാന്‍ നീക്കം |
ന്യൂയോര്‍ക്ക്/ലണ്ടന്‍: ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള കരാര്‍ ബ്രിട്ടന്‍ വീണ്ടും പരിശോധിക്കുന്നു. യുഎന്‍ പൊതുസഭയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെവും നടത്തിയ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. നിലവിലെ രൂപത്തിലുള്ള കരാറിന് അമേരിക്കയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നത്. ചാഗോസ് കരാറിനെ ട്രംപ് നേരത്തെ 'ടെറിബിള്‍ ഡീല്‍' എന്ന് വിശേഷിപ്പിച്ചിരുന്നു. ഡിയഗോ ഗാര്‍ഷ്യയിലെ ബ്രിട്ടിഷ്-യുഎസ് സംയുക്ത സൈനിക താവളത്തിന്റെ തന്ത്രപ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് കരാറിനെ വിമര്‍ശിച്ചത്. വിഷയം വീണ്ടും |
|
Full Story
|
|
|
|
| |