Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കടല്‍ക്കാക്ക പാസ്റ്റി കവര്‍ന്നെന്ന് ആരോപണം; സെന്റ് ഐവ്സില്‍ പക്ഷിയെ മര്‍ദിച്ച് കൊന്നതായി പരാതി
reporter

സെന്റ് ഐവ്സ്, കോര്‍ണ്വാള്‍: ഇംഗ്ലണ്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റ് ഐവ്സില്‍ കടല്‍ക്കാക്കയെ സന്ദര്‍ശകന്‍ പിടികൂടി മര്‍ദിച്ച് കൊന്നതായി ആരോപണം. ഭക്ഷണവസ്തുവായ പാസ്റ്റി കടല്‍ക്കാക്ക കവര്‍ന്നുവെന്നാരോപിച്ചായിരുന്നു ക്രൂരതയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബുധനാഴ്ച വൈകുന്നേരം ഹാര്‍ബര്‍ പ്രദേശത്താണ് സംഭവം നടന്നത്. കടല്‍ക്കാക്ക പാസ്റ്റി എടുത്ത് പറന്നതിനെ തുടര്‍ന്ന് സന്ദര്‍ശകന്‍ അതിനെ പിടികൂടുകയും നെഞ്ചില്‍ ശക്തമായി മര്‍ദിക്കുകയുമായിരുന്നു. കുറച്ച് മിനിറ്റിനുള്ളില്‍ പക്ഷി ബോധരഹിതമായി നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ കടല്‍ക്കാക്ക പിന്നീട് ചത്തതായാണ് ദൃക്‌സാക്ഷികളുടെ മൊഴി. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടെങ്കിലും പക്ഷിയെ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇയാള്‍ ബ്രാഡ്ഫോര്‍ഡ് സ്വദേശിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരുടെ മുന്നില്‍ നടന്ന സംഭവം അതീവ വേദനാജനകമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പ്രദേശവാസികളും മൃഗസ്‌നേഹികളും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

യുകെയിലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഹെറിങ് ഗള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത കടല്‍ക്കാക്കകളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. കുറ്റം തെളിഞ്ഞാല്‍ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

 
Other News in this category

 
 




 
Close Window