Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
മലയാളി ഗവേഷക വിദ്യാര്‍ഥിക്ക് ബ്രിട്ടിഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയുടെ ?8.5 ലക്ഷം ഗ്രാന്റ്
reporter

പെരുമ്പാവൂര്‍: വനിതകള്‍ക്ക് പരിസ്ഥിതി ശാസ്ത്ര മേഖലയില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് പിന്തുണയായി മലയാളി ഗവേഷക വിദ്യാര്‍ഥിക്ക് ബ്രിട്ടിഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയുടെ ?8.5 ലക്ഷം ഗ്രാന്റ് ലഭിച്ചു. പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശി ജിഷ്ണു പനമോളി അയ്യപ്പനാണ് ഈ നേട്ടം കൈവരിച്ചത്. ഇകോര്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ ജിഷ്ണു നിലവില്‍ നാഷനല്‍ തയ്വാന്‍ ഓഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്. ഇന്ത്യയിലെ വനിതാ ബിരുദധാരികള്‍ക്ക് ഇക്കോളജി, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനായുള്ള ആറുമാസത്തെ ഹൈബ്രിഡ് പരിശീലന പദ്ധതിക്കാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ 20 വനിതാ ബിരുദധാരികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും ഫീല്‍ഡ് പരിശീലനവും നല്‍കും. പരിസ്ഥിതി ശാസ്ത്ര മേഖലയില്‍ വനിതകളുടെ പങ്കാളിത്തവും കഴിവുവികസനവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിശീലന പദ്ധതി 2026 ഡിസംബര്‍ 8 വരെ തുടരും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.

 
Other News in this category

 
 




 
Close Window