|
|
|
|
|
| ഒന്നാം ലോകമഹായുദ്ധകാലത്തെ ?35,000 വായ്പ തിരികെ വേണം; 109 വര്‍ഷത്തിന് ശേഷം ബ്രിട്ടനോട് അവകാശവാദവുമായി ഇന്ത്യന്‍ കുടുംബം |
ഭോപ്പാല്‍: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയതായി പറയുന്ന ?35,000 വായ്പ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഒരു കുടുംബം രംഗത്ത്. 1917ല്‍ നല്‍കിയ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സീഹോറിലെ റുഥിയ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെ, യുകെയിലെ ഡെബ്റ്റ് മാനേജ്‌മെന്റ് ഓഫീസ് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാല്‍ റുഥിയയാണ് 1917ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് പണം നല്‍കിയതെന്നാണ് കുടുംബത്തിന്റെ അവകാശവാദം. യുദ്ധച്ചെലവ് നേരിടുന്നതിനായി ബ്രിട്ടീഷ് ഭരണകൂടം സാമ്പത്തിക സഹായം തേടിയിരുന്ന കാലത്ത് |
|
Full Story
|
|
|
|
|
|
|
| ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി; 63കാരന്‍ കുറ്റക്കാരനെന്ന് കോടതി |
ലണ്ടന്‍: ലണ്ടനിലെ വാള്‍താംസ്റ്റോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. |
|
Full Story
|
|
|
|
|
|
|
| രണ്ട് സ്ത്രീകളെ കൊന്നു, മറ്റൊരാളെ ക്രൂരമായി പീഡിപ്പിച്ചു; സീരിയല്‍ സെക്‌സ് ഒഫന്‍ഡര്‍ സൈമണ്‍ ലെവി ഇനി ജീവിതകാലം ജയിലില്‍ |
ലണ്ടന്‍: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സീരിയല്‍ സെക്‌സ് ഒഫന്‍ഡര്‍ സൈമണ്‍ ലെവിക്ക് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയാണ് ലെവിക്ക് 'ഹോള്‍ ലൈഫ് ഓര്‍ഡര്‍' വിധിച്ചത്. ഇതോടെ സാധാരണ സാഹചര്യത്തില്‍ പരോള്‍ ഉള്‍പ്പെടെയുള്ള മോചന സാധ്യതകള്‍ ഇയാള്‍ക്ക് ലഭിക്കില്ല. കാര്‍മെന്‍സ വലന്‍സിയ ട്രുജില്ലോ, ഷെറില്‍ വില്‍ക്കിന്‍സ് എന്നീ സ്ത്രീകളെ 2025ല്‍ കൊലപ്പെടുത്തിയ കേസുകളിലും മറ്റൊരു സ്ത്രീയെ ക്രൂരമായി ആക്രമിച്ച കേസിലുമാണ് ലെവി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറഞ്ഞത് 12 വര്‍ഷം വീതം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയും കോടതി |
|
Full Story
|
|
|
|
|
|
|
| ഗാലറിയില്‍ ആവേശം കുറവ്; ബര്‍മിങ്ങാം യൂറോപ്യന്‍ അത്ലറ്റിക്‌സില്‍ 'ടിക്കറ്റ് വില' വിവാദം |
ബര്‍മിങ്ങാം: ബ്രിട്ടന്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന യൂറോപ്യന്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ട്രാക്കിലെ പോരാട്ടങ്ങള്‍ ആവേശകരമാകുമ്പോഴും സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകള്‍ സംഘാടകര്‍ക്ക് ആശങ്കയാകുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കാണികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണമെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ശക്തമാകുന്നത്. തിങ്കളാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ബ്രിട്ടന്റെ ആമി ഹണ്ട് കിരീടം നേടിയപ്പോള്‍ 23,000 പേര്‍ക്ക് ഇരിക്കാവുന്ന അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ എത്തിയത് 13,623 പേര്‍ മാത്രമായിരുന്നു. ഇതോടെ ഏകദേശം 10,000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ടിക്കറ്റ് നിരക്കിനെതിരെ ആരാധകരില്‍നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തിങ്കളാഴ്ച മികച്ച |
|
Full Story
|
|
|
|
|
|
|
| പെണ്‍സുഹൃത്തിനെ ഡ്രോപ്പ് ചെയ്യാനെത്തിയ ബസ് ഡ്രൈവര്‍ക്കു വെടിയേറ്റു: അക്രമത്തിനിടെ ആളുമാറി വെടിയേറ്റെന്നു റിപ്പോര്‍ട്ട് |
|
സൗത്ത് ലണ്ടനിലെ ക്ലാപ്പാം വില്ലിംഗ്ടണ്‍ റോഡിലെ പബ്ബിന് സമീപമുണ്ടായ വെടിവെയ്പില്‍ 25കാരനായ യുവാവ് കൊല്ലപ്പെട്ടു. ബസ് ഡ്രൈവറായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ വെടിവെയ്പ് ശബ്ദം കേട്ട് എത്തിയ മെട്രോപൊളിറ്റന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. തന്റെ പെണ്‍സുഹൃത്തിനെ പബ്ബില്‍ ഡ്രോപ്പ് ചെയ്യാന്‍ വന്നതായിരുന്നു ഇയാള്‍.
സംഭവത്തിന് പിന്നാലെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 22കാരനെ കൊലപാതകക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് നിരപരാധിയാണെന്നും അബദ്ധത്തില്‍ അക്രമികളുടെ മുന്നില്‍പെട്ടുപോയതാണ് ദുരന്തത്തിന് കാരണമെന്നും സുഹൃത്തുക്കള്‍ |
|
Full Story
|
|
|
|
|
|
|
| വാഴപ്പഴ ചരക്കില്‍ ഒളിപ്പിച്ച് 2,900 കിലോ കൊക്കെയ്ന്‍; യുകെയില്‍ 232 മില്യന്‍ പൗണ്ടിന്റെ ലഹരിവേട്ട |
ലണ്ടന്‍: സൗത്ത് അമേരിക്കയില്‍നിന്നെത്തിയ വാഴപ്പഴ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 2,900 കിലോഗ്രാം കൊക്കെയ്ന്‍ യുകെയില്‍ പിടികൂടി. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 232 മില്യന്‍ പൗണ്ട് (2,320 കോടി രൂപയിലധികം) വിപണിവില വരുമെന്ന് നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. എസക്‌സിലെ ലണ്ടന്‍ ഗേറ്റ്വേ പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ് വന്‍ ലഹരിമരുന്ന് വേട്ട നടന്നത്. എന്‍സിഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഴപ്പഴ ചരക്കിനുള്ളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്. കൊക്കെയ്ന്‍ പിടിച്ചെടുത്തശേഷം ചരക്കിന്റെ ബാക്കി ഭാഗവുമായി ട്രെയിലര്‍ തുറമുഖത്തുനിന്ന് പുറത്തേക്കു പോകാന്‍ ഉദ്യോഗസ്ഥര്‍ |
|
Full Story
|
|
|
|
|
|
|
| പിസി ഹാര്‍പ്പറിന്റെ കൊലപാതകികള്‍ക്ക് നേരത്തെയുള്ള മോചനം തടയാന്‍ സര്‍ക്കാര്‍ നീക്കം |
ലണ്ടന്‍: പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന്റെ കൊലപാതകികള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ഒഴിവാക്കുന്നതിനുള്ള വിശദമായ പദ്ധതി സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഹൗസിങ് സെക്രട്ടറി ആഞ്ചല റെയ്നര്‍ അറിയിച്ചു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ അമിത തിരക്ക് പരിഹരിക്കുന്നതിനായി തടവുകാരെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്ന പുതിയ സംവിധാനം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ആനുകൂല്യം പിസി |
|
Full Story
|
|
|
|
|
|
|
| ഒറ്റ കുഞ്ഞന്‍ ബോട്ടില്‍ 230 പേര്‍; ഇംഗ്ലിഷ് ചാനല്‍ കടന്നതില്‍ പുതിയ റെക്കോര്‍ഡ് |
ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ കടന്ന് ഒരൊറ്റ കുഞ്ഞന്‍ ബോട്ടില്‍ 230 പേര്‍ ബ്രിട്ടനിലെത്തി. ഒരു ചെറുബോട്ടില്‍ ഇത്രയും പേര്‍ ചാനല്‍ കടക്കുന്നത് ഇതാദ്യമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ ബോട്ട് ഡോവറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയില്‍ 165 പേര്‍ ഒരൊറ്റ ബോട്ടില്‍ ചാനല്‍ കടന്നതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുനിന്ന് പുറപ്പെട്ട ബോട്ടിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ തിങ്ങിനിറഞ്ഞതിനാല്‍ പലര്‍ക്കും കാലുകള്‍ ബോട്ടിന് പുറത്തേക്ക്, വെള്ളത്തിലേക്ക് തൂക്കിയിട്ടാണ് യാത്ര ചെയ്യേണ്ടിവന്നത്. കൂടുതല്‍ ആളുകളെ ഒരേ ബോട്ടില്‍ കുത്തിനിറച്ച് കടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ നടപടി അതീവ അപകടകരമാണെന്ന് ബ്രിട്ടിഷ് ആഭ്യന്തര |
|
Full Story
|
|
|
|
| |