|
|
|
|
|
| വാടകയ്ക്ക് താമസിക്കുന്നവരെ അകാരണമായി താമസ സ്ഥലത്തു നിന്ന് പുറത്താക്കിയാലും ഉടനെയൊന്നും നിയമപരിഹാരം ലഭിക്കില്ല |
|
വാടകയ്ക്കു താമസിക്കുന്നവരെ യാതൊരു കാരണവുമില്ലാതെ താമസസ്ഥലത്തു നിന്ന് ഒഴിവാക്കുന്ന നടപടി ഇല്ലായ്മ ചെയ്യാനായി നടപ്പാക്കാന്‍ ഉദ്ദേശിച്ച നയരൂപീകരണം ഉടന്‍ ഉണ്ടാകില്ല. റെന്റേഴ്സ് റിഫോം ബില്ലിന് ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കിയതോടെ നയ രൂപീകരണം നീളുമെന്ന് ഉറപ്പായി.
സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്ലോര്‍ഡ്സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി |
|
Full Story
|
|
|
|
|
|
|
| സര്‍ക്കാരിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍ |
ലണ്ടന്‍: ഗവണ്‍മെന്റിന്റെ റെന്റേഴ്സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്.
സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്ലോര്‍ഡ്സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇന്നു മുതല്‍ മഴയ്ക്ക് സാധ്യത |
ലണ്ടന്‍/എക്സീറ്റര്‍: വരണ്ട കാലാവസ്ഥയില്‍ വാരാന്ത്യം ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് ഇന്നു മുതല്‍ മഴയുടെ വരവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തേക്ക് യുകെയിലെ മിക്കയിടങ്ങളിലും മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്യും. അതേസമയം വെയില്‍സിലെയും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെയും പ്രാദേശങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. ആഴ്ചയുടെ ആരംഭത്തില്‍ യുകെയിലെ ശരാശരി താപനില 9 മുതല്‍ 12 ഡിഗ്രി വരെയാകും.
അതേസമയം കാറ്റ് മൂലം തണുപ്പ് |
|
Full Story
|
|
|
|
|
|
|
| ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകള്‍ വിരണ്ടോടി, നിരവധി പേര്‍ക്ക് പരുക്ക് |
ലണ്ടന്‍: ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകള്‍ വിരണ്ടോടി ലണ്ടന്‍ നഗരത്തില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. കുതിരപ്പുറത്തുനിന്നും തെറിച്ചുവീണ് മൂന്നു പട്ടാളക്കാര്‍ക്കും കുതിരയിടിച്ച് ഒരു സൈക്കിള്‍ യാത്രക്കാരനും സാരമായ പരുക്കേറ്റു. വിരണ്ടോടിയ കുതിരകള്‍ തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ മുന്നില്‍ അകപ്പെട്ടതോടെ വാഹനമിടിച്ച് കുതിരകള്‍ക്കും പരുക്കേറ്റു. കുതിരയെ ഇടിച്ച വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് വിരണ്ടോടിയ കുതിരകള്‍ ലണ്ടന്‍ നഗരത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വഴിയാത്രക്കാര്‍ ആദ്യം കരുതിയത് ഏതോ സിനിമയുടെ ഷൂട്ടിങ് ആണെന്നാണ്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും ഉള്‍പ്പെടെയുള്ള അവശ്യ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കംപ്യൂട്ടര്‍ ചതിച്ചതു മൂലം വിവാഹമോചനം നല്‍കിയത് മറ്റൊരു ദമ്പതികള്‍ക്ക് |
ലണ്ടന്‍: ലണ്ടനില്‍ കോടതി വിധിച്ച വിവാഹമോചനം 'കംപ്യൂട്ടര്‍ തെറ്റ്' മൂലം ലഭിച്ചതു വേറെ ദമ്പതികള്‍ക്ക്. 'കംപ്യൂട്ടര്‍ പുറപ്പെടുവിച്ച വിധി' തിരുത്താന്‍ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയില്‍ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. 'വിവാഹമോചനത്തിന്റെ ദേവത' എന്നറിയപ്പെടുന്ന അയേഷ വാര്‍ദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാര്‍ക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാന്‍ കാരണം. വില്യം എന്നയാള്‍ ഭാര്യയില്‍ നിന്നു വിവാഹമോചനം ലഭിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസില്‍ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.
മറ്റൊരാളുടെ വിവാഹമോചനക്കേസിന്റെ അവസാന വിധിക്കുവേണ്ടിയുള്ള പേപ്പര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| റുവാണ്ട ബില്‍ ഇന്ത്യക്കാരെ ബാധിക്കുമോ, അറിയാം |
ലണ്ടന്‍: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാള്‍സ് രാജാവിന്റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാല്‍ പുതിയ നിയമം നടപ്പില്‍ വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാടുകടത്തല്‍ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കല്‍ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയര്‍ത്തുകയും പ്രക്രിയ വേഗത്തിലാക്കാന്‍ 200 സ്‌പെഷലിസ്റ്റ് കേസ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 25 കോടതികളെയും 150 ജഡ്ജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്താണ് റുവാണ്ട പദ്ധതി
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ഇനി യൂറോപ്യന്‍യൂണിയനില്‍ യാത്ര ചെയ്യാന്‍ വളരെ എളുപ്പം |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് ഷെങ്കന്‍ വിസ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ് , നോര്‍വേ, ഐസ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഷെങ്കന്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഷെങ്കന്‍ വിസ നിയമങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇത് ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്ന യുകെ പ്രവാസി മലയാളികള്‍ക്ക് വളരെ സഹായകരമാകും. കാരണം ഇപ്പോഴും നാടിനോടുള്ള ഗൃഹാതുരത്വം കാരണം ഒരു കുടുംബത്തിലെ തന്നെ മറ്റുള്ളവര്‍ ബ്രിട്ടീഷ് പൗരത്വം എടുത്താലും ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്നവര്‍ യുകെയില്‍ ഉണ്ട്. പലപ്പോഴും |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസില്‍ ക്യാന്‍സര്‍ ലക്ഷ്യങ്ങള്‍ പാളുന്നു, 75 ശതമാനം രോഗികളെയും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നില്ല |
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ക്യാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കൂട്ടി ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് ക്യാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട ഗതികേടും നേരിടുന്നു. രാജ്യം നേരിടുന്ന ക്യാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. ക്യാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, |
|
Full Story
|
|
|
|
| |