Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
വാടകയ്ക്ക് താമസിക്കുന്നവരെ അകാരണമായി താമസ സ്ഥലത്തു നിന്ന് പുറത്താക്കിയാലും ഉടനെയൊന്നും നിയമപരിഹാരം ലഭിക്കില്ല
Text By: Team ukmalayalampathram
വാടകയ്ക്കു താമസിക്കുന്നവരെ യാതൊരു കാരണവുമില്ലാതെ താമസസ്ഥലത്തു നിന്ന് ഒഴിവാക്കുന്ന നടപടി ഇല്ലായ്മ ചെയ്യാനായി നടപ്പാക്കാന്‍ ഉദ്ദേശിച്ച നയരൂപീകരണം ഉടന്‍ ഉണ്ടാകില്ല. റെന്റേഴ്സ് റിഫോം ബില്ലിന് ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കിയതോടെ നയ രൂപീകരണം നീളുമെന്ന് ഉറപ്പായി.
സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്ലോര്‍ഡ്സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്.
 
Other News in this category

 
 




 
Close Window