Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ഇനി യൂറോപ്യന്‍യൂണിയനില്‍ യാത്ര ചെയ്യാന്‍ വളരെ എളുപ്പം
reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് ഷെങ്കന്‍ വിസ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ് , നോര്‍വേ, ഐസ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഷെങ്കന്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഷെങ്കന്‍ വിസ നിയമങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇത് ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്ന യുകെ പ്രവാസി മലയാളികള്‍ക്ക് വളരെ സഹായകരമാകും. കാരണം ഇപ്പോഴും നാടിനോടുള്ള ഗൃഹാതുരത്വം കാരണം ഒരു കുടുംബത്തിലെ തന്നെ മറ്റുള്ളവര്‍ ബ്രിട്ടീഷ് പൗരത്വം എടുത്താലും ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്നവര്‍ യുകെയില്‍ ഉണ്ട്. പലപ്പോഴും കുടുംബാംഗങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് യുകെയിലുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കടമ്പകള്‍ ഏറെയാണ്.

എന്നാല്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പുതിയ ഇളവുകള്‍ നിലവില്‍ വന്നു . ഇതോടെ ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ആണ് ലഭിക്കുന്നത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് സഹായകരമാകും. നേരത്തെ ഷെങ്കന്‍ വിസകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നു. കുറഞ്ഞ കാലാവധിയും ഷെങ്കന്‍ വിസകളുടെ ഒരു പരിമിതിയായിരുന്നു. കൂടുതല്‍ ദീര്‍ഘകാലത്തേയ്ക്ക് വിസ ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ക്കാണ് അറുതി വന്നിരിക്കുന്നത്. പുതിയ നയം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദ്യമായി രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുന്നത്. തുടര്‍ന്ന് 5 വര്‍ഷത്തേയ്ക്ക് വിസ ലഭിക്കുന്ന സംവിധാനമാണ് നിലവില്‍ നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പെടെ 29 രാജ്യങ്ങളാണ് ഷെങ്കന്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങള്‍ .

 
Other News in this category

 
 




 
Close Window