Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
നദിയില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ ചാടി; യുവാവ് മരിച്ചു
reporter

ബക്കിങ്ങാംഹാംഷയര്‍: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ നദിയില്‍ മുങ്ങിയ രണ്ടുപേരെ രക്ഷിക്കാന്‍ ചാടിയ യുവാവ് മരിച്ചു. ബക്കിങ്ങാംഹാംഷയറിലെ ന്യൂപോര്‍ട്ട് പാഗ്‌നെല്ലിലെ റിവര്‍ ഗ്രേറ്റ് ഔസ് നദിയിലാണ് സംഭവം. റുഷഭ് പട്ടേല്‍ (28) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് നദിയില്‍ മുങ്ങിത്താഴ്ന്ന രണ്ടുപേരെ രക്ഷിക്കാന്‍ റുഷഭ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് റുഷഭ് തന്നെ നദിയില്‍ അകപ്പെട്ടു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ മില്‍ട്ടണ്‍ കീന്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

റുഷഭിന് ഭാര്യയും 18 മാസം പ്രായമുള്ള മകളുമുണ്ട്. ''ഒരു യഥാര്‍ഥ നായകന്‍ ഒരിക്കലും മരിക്കുന്നില്ല; അവന്‍ സ്പര്‍ശിച്ച ജീവിതങ്ങളിലൂടെ ജീവിച്ചിരിക്കും. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചാണ് അദ്ദേഹം മറ്റുള്ളവരെ രക്ഷിച്ചത്,'' എന്ന് സഹോദരന്‍ അമന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. റുഷഭ് പട്ടേലിന്റെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ അഞ്ചുപേര്‍ക്ക് പുതിയ ജീവിതം ലഭിച്ചതായും കുടുംബം അറിയിച്ചു. സംഭവത്തില്‍ തെയിംസ് വാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window