|
|
|
|
|
| ക്യാമ്പസിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രചാരണം നടത്തുന്നതായി യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി |
ലണ്ടന്‍: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തനിക്കു നേരെ വിദ്വേഷ കാമ്പെയിനുണ്ടായെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തന്നെ ഫാസിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് പുനെ സ്വദേശിയായ സത്യം സുരാനയുടെ ആരോപണം. സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് സത്യം സുരാന നാമനിര്‍ദേശ പത്രിക നല്‍കിയത്. പിന്നാലെ ക്യാമ്പസിലെ തന്റെ പോസ്റ്ററുകള്‍ ആരോ പതിവായി കീറാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. പിന്നാലെ എല്‍എസ്ഇയുടെ എല്ലാ ഗ്രൂപ്പുകളിലും 'ഈ സത്യം സുരാന ബിജെപി അനുഭാവിയാണ്, ഫാസിസ്റ്റാണ്, ഇസ്ലാമോഫോബിക്കും ട്രാന്‍സ് |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റര്‍ ദിനത്തില്‍ നെല്‍സണ്‍ കൊടുങ്കാറ്റ് നടമാടുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ഡിവോണില്‍ നടമാടി തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്‍ക്കുന്നു.
Full Story
|
|
|
|
|
|
|
| കാലാവസ്ഥ വ്യതിയാനം നേരിടാന്‍ യുകെയില്‍ വന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ് |
ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുനരുപയോഗ ഊര്‍ജം എങ്ങനെ സഹായിക്കുമെന്ന പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പും, സയന്‍സ് മ്യൂസിയവും സംയുക്തമായി കൈകോര്‍ത്ത് 'അദാനി ഗ്രീന്‍ എനര്‍ജി ഗാലറിക്ക് ലണ്ടനില്‍ തുടക്കം കുറിച്ചു. ഹരിതോര്‍ജ വാതകങ്ങളുടെ ഫലപ്രദമായ ഉപയോഗം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. എക്സിലൂടെയാണ് ഗാലറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദാനി ഗ്രൂപ്പ് പങ്കുവച്ചത്.'' സര്‍ തിമോത്തി ലോറന്‍സിന്റെയും സര്‍ ഇയാന്‍ ബ്ലാച്ച്ഫോര്‍ഡിന്റെയും നേതൃത്വത്തിലുള്ള സയന്‍സ് മ്യൂസിയവുമായി കൂടിച്ചേര്‍ന്ന് അതിശയകരമായ ഈ ഗാലറി യാര്‍ഥാത്ഥ്യമാക്കിയതിലുള്ള സന്തോഷം അദാനി ഗ്രൂപ്പ് |
|
Full Story
|
|
|
|
|
|
|
| ആണവ പദ്ധതികള്‍ക്കായി യുകെ സര്‍ക്കാര്‍ ഒരു ബില്യണ്‍ പൗണ്ട് ചെലവഴിക്കും, 40,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും |
ലണ്ടന്‍: യുകെ ഗവണ്‍മെന്റ് തിങ്കളാഴ്ച ബ്രിട്ടന്റെ ആണവ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു . ഭാവിയിലെ തൊഴില്‍ ശക്തിയിലും അതിന്റെ അന്തര്‍വാഹിനി പദ്ധതിയിലും വന്‍തോതിലുള്ള നിക്ഷേപം ഉള്‍പ്പെടെ, ലണ്ടന്‍ അതിന്റെ സുപ്രധാന കടല്‍ പ്രതിരോധമായി വീക്ഷിക്കുന്നു. യുകെ പ്രധാനമന്ത്രി ഋഷി സുനക് പൊതു-സ്വകാര്യ നിക്ഷേപങ്ങളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു. ഇത് ബ്രിട്ടന്റെ വളരുന്ന ആണവോര്‍ജ്ജ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 2030 ഓടെ 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രതീക്ഷിക്കുന്നു. പ്രതിരോധ കമ്പനികളായ ബിഎഇ സിസ്റ്റംസ്, റോള്‍സ് റോയ്സ്, ബാബ്കോക്ക് എന്നിവരുമായും ഫ്രഞ്ച് ഊര്‍ജ്ജ ഭീമനായ ഇഡിഎഫുമായും സഹകരിച്ച് ഈ |
|
Full Story
|
|
|
|
|
|
|
| ഏപ്രില്‍ ഒന്നു മുതല്‍ യുകെയില്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും |
ലണ്ടന്‍: ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വര്‍ധിക്കും. വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തില്‍ എല്ലാ വര്‍ഷവും കുറഞ്ഞ അടിസ്ഥാന വേതനത്തില്‍ വര്‍ധനവ് വരുത്തി തുടങ്ങിയത്.
യുകെയില്‍ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന തീരുമാനങ്ങളില്‍ ഒന്നായിട്ടാണ് ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലയറുടെ പ്രഖ്യാപനത്തെ കാണുന്നത്. ഇത്തവണ കുറഞ്ഞ വേതനം 10.42 പൗണ്ടില്‍ നിന്ന് 11.44 ആയി |
|
Full Story
|
|
|
|
|
|
|
| രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും ബ്രിട്ടീഷുകാര്‍ 13.9 ബില്യണ്‍ പൗണ്ട് ജീവകാരുണ്യത്തിന് നല്‍കി |
ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയമ്പോളും ബ്രിട്ടിഷുകാര്‍ 13.9 ബില്യന്‍ പൗണ്ട് (ഏകദേശം 1,463,07 കോടി ഇന്ത്യന്‍ രൂപ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ചില പ്രദേശങ്ങളിലെ ആളുകള്‍ഉദാരമതികള്‍ ആണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2022 ലെ കണക്കിനേക്കാള്‍ 9% വര്‍ധനവാണ് 2023 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ 12.7 ബില്യന്‍ പൗണ്ടാണ് ബ്രിട്ടിഷുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ (സിഎഎഫ്) പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ യുകെയിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം കുടുംബ വരുമാനത്തിന്റെ അനുപാതമായി ജീവകാരുണ്യ |
|
Full Story
|
|
|
|
|
|
|
| ഈസ്റ്ററിന് യുകെയിലെ പ്രധാന മോട്ടോര്‍വേകള്‍ അടഞ്ഞു കിടക്കും: ശനി, ഞായര്‍ ദിനങ്ങളില്‍ പുറത്തിറങ്ങും മുന്‍പ് ഓര്‍ക്കുക |
|
യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ഭാഗികമായി അടച്ചിടുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും.
ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവര്‍ക്ക് ഈ അടച്ചിടല്‍ വലിയ ദുരിതമാവും.
2023 ലും 2024 ആരംഭത്തിലും എം 2, എം 20, എം 67 എന്നിവ ഭാഗികമായി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് ഈസ്റ്ററിന് നാട്ടിലേക്കു പോകുന്നവര്‍ക്ക് ബാംഗ്ലൂര്‍ ടിക്കറ്റ് ശ്രമിക്കാം; ഹീത്രൂ എയര്‍പോര്‍ട്ടില്‍ 6 അധിക സര്‍വീസുകള്‍ |
|
ബ്രിട്ടീഷ് എയര്‍വെയ്‌സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു.
ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്‌സലോണ , കോസ്, ജസ്മിന്‍ (തുര്‍ക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹീത്രു എയര്‍പോര്‍ട്ടിലെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ റോസ് ബേക്കര്‍ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സര്‍വീസുകള്‍ യുകെയില്‍ ഉടനീളമുള്ള ബിസിനസുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു തരുമെന്നാണ് |
|
Full Story
|
|
|
|
| |