|
|
|
|
|
| ഇരുപതു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കും |
ലണ്ടന്‍: യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്‌സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്‌സിസ് ഡ്യുട്ടി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്ന് ടാക്‌സ് നേറ്റീവ്‌സ് വക്താവ് ആന്‍ഡി വുഡും സ്ഥിരീകരിച്ചു. 2001 മാര്‍ച്ച് ഒന്നിന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത കാറുകളുടെ നികുതി ഘടനയിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിന് പകരമായി എഞ്ചിന്റെ വലിപ്പം മാത്രമായിരിക്കും നികുതി |
|
Full Story
|
|
|
|
|
|
|
| പ്രതിവര്‍ഷം ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യത്തേക്ക് കുടിയേറുന്നു |
ലണ്ടന്‍: ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത. ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവും തേടി ആയിരക്കണക്കിന് പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസില്‍ ജോലിയ്ക്ക് കയറിയ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.
2021-22 നും 2022-23നും ഇടയില്‍ വിദേശ |
|
Full Story
|
|
|
|
|
|
|
| കോവിഡ് കാലത്തെ നഷ്ടപ്പെട്ട ബോണസ് കൂടുതല്‍ നഴ്‌സുമാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ |
ലണ്ടന്‍: 12 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് മഹാമാരി കാലത്ത് സുപ്രധാന സേവനം നല്‍കിയ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും, ആയിരക്കണക്കിന് നഴ്സുമാര്‍ക്കും ഒറ്റത്തവണ ബോണസ്. എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച തുകയാണ് ഇപ്പോള്‍ കൂടുതല്‍ നഴ്സുമാരിലേക്ക് എത്തുന്നത്. അധിക ഫണ്ടിംഗ് അനുവദിച്ചും, നിയമങ്ങളില്‍ ഇളവ് നല്‍കി കൂടുതല്‍ എംപ്ലോയേഴ്സിന് യോഗ്യത കൈമാറിയുമാണ് ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്ക് ബോണസ് എത്തിക്കുന്നതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി, സെക്ഷ്വല്‍ ഹെല്‍ത്ത് നഴ്സുമാര്‍ ഉള്‍പ്പെടെ 27,000 ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുന്നത്. എന്‍എച്ച്എസ് ഹെല്‍ത്ത്, |
|
Full Story
|
|
|
|
|
|
|
| വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നാലു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു |
വെയില്‍സ്: യുകെയുടെ അംഗ രാജ്യങ്ങളില്‍ ഒന്നായ വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നില്‍ക്കുക. 15 വര്‍ഷമായി വേതന വര്‍ധനവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആരോപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിക്കാന്‍ നിര്‍ബന്ധിതരായതില്‍ ഖേദമുണ്ടെന്നും 15 വര്‍ഷത്തിനിടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതിനാലാണ് പണിമുടക്ക് ആരംഭിച്ചതെന്നും ബിഎംഎ പറഞ്ഞു.
അതേസമയം പണിമുടക്ക് മൂലം ആശുപത്രികളിലും ഇതര |
|
Full Story
|
|
|
|
|
|
|
| നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോയെന്ന ആശങ്കയില്‍ ബ്രിട്ടന്‍ |
ലണ്ടന്‍: കലഹങ്ങള്‍, കലാപങ്ങള്‍, മരണങ്ങള്‍, മാരകരോഗങ്ങള്‍. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചര്‍ച്ചയിലേക്ക്. ചാള്‍സ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റണിനു കാന്‍സര്‍ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഫ്രഞ്ച് പ്രവാചകന്‍ കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധ കവരുന്നത്. വരാനിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ തീയതി കുറിച്ചിട്ട് ലോകത്തെ പിന്നീടു ഞെട്ടിച്ച നോസ്ട്രഡാമസ് 2024 എന്ന വര്‍ഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് പണ്ടേ എഴുതിവച്ചത്: ഒരു രാജാവ് പദവിയൊഴിയേണ്ട |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കാലാവസ്ഥ അപ്രതീക്ഷിതം, മഞ്ഞും മഴയും മാറിമാറി വരുന്നു |
ലണ്ടന്‍: രാജ്യത്തിന്റെ പല ഭാഗങ്ങളും സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സ്ഥിഗതി മാറ്റിമറിച്ച് മഞ്ഞും, ശക്തമായ മഴയും തേടിയെത്തുമെന്ന് മുന്നറിയിപ്പ്. അപൂര്‍വ്വമായ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നുവെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്‌കോട്ട്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും മഞ്ഞുവീഴ്ച തുടങ്ങുമെന്ന് പുതിയ കാലാവസ്ഥാ മാപ്പ് വ്യക്തമാക്കുന്നു. ആര്‍ഗില്‍, ബൂട്ട് പോലുള്ള ഇടങ്ങളില്‍ ഓരോ മണിക്കൂരിലും നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച സ്പ്രിംഗ് സീസണ്‍ വരേവറ്റതിന് പിന്നാലെയാണ് തണുപ്പ് കാലാവസ്ഥ തിരിച്ചെത്തുന്നത്. സൂര്യന്‍ ഹൃസ്വസമയത്തേക്ക് തലപുറത്തിട്ടെങ്കിലും വീക്കെന്‍ഡില്‍ |
|
Full Story
|
|
|
|
|
|
|
| റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളില്‍ യുകെ വിദ്യാര്‍ഥികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെ |
ലണ്ടന്‍: ബ്രിട്ടന്റെ അഭിമാന പഠനകേന്ദ്രങ്ങളാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികള്‍. ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും അഭിമാന നേട്ടമാണ്. എന്നാല്‍ ഈ അഭിമാന സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന യുകെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ശോഷിച്ച് വരികയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ മികവ് മാത്രമല്ല ഇതിന് കാരണം, മറിച്ച് ഇവര്‍ ഒഴുക്കുന്ന പണം കൂടിയാണ്. റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികളുടെ വരുമാനത്തില്‍ കാല്‍ശതമാനം മാത്രമാണ് യുകെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നത്. പല സ്ഥാപനങ്ങളും അധികമായി വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ലഭിക്കുന്ന |
|
Full Story
|
|
|
|
|
|
|
| ഋഷിക്ക് പകരം മറ്റൊരു നേതാവിനെ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വ്വേ ഫലം |
ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ ഋഷി സുനക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് 30 പോയിന്റുകള്‍ നേടി. അതേസമയം, ഋഷിയുടെ പിന്‍ഗാമിയുണ്ടാകും എന്ന് കരുതുന്ന നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മുന്‍ ഹോം |
|
Full Story
|
|
|
|
| |