|
|
|
|
|
|
|
| അര്‍ധനഗ്നരായി ഭയന്നുവിറച്ച കപ്പല്‍ ജീവനക്കാര്‍, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാര്‍ട്ടൂണ്‍ |
വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍. യു.എസ്. ആസ്ഥാനമായ വെബ് കോമിക്-ഫോക്സ്ഫോര്‍ഡ് കോമിക്സാണ് രൂക്ഷവിമര്‍ശനത്തിന് വഴിവെച്ച കാര്‍ട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ധനഗ്‌നരായി, ലങ്കോട്ടി മാത്രം ധരിച്ച കുറച്ച് ജീവനക്കാര്‍ കപ്പലിന്റെ കണ്‍ട്രോള്‍ റൂമില്‍ ഭയന്നുവിറച്ചുനില്‍ക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. ജീവനക്കാര്‍ നില്‍ക്കുന്നത് |
|
Full Story
|
|
|
|
|
|
|
| പുടിന് വേണ്ടി മരിക്കാന്‍ തയാര്‍, റഷ്യയിലെത്തിയ ബ്രിട്ടീഷ് കുറ്റവാളികള്‍ |
മോസ്‌കോ: പുടിന് വേണ്ടി മരിക്കാന്‍ തയാറാണെന്ന് യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയിലെത്തിയ രണ്ടു ബ്രിട്ടീഷ് കുറ്റവാളികള്‍. ബ്രിട്ടീഷ് പൗരനായ എയ്ഡന്‍ മിന്നിസ് (37), മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം സ്വദേശിയായ ബെന്‍ സ്റ്റിംസണ്‍ (48) എന്നയാളുമാണ് ഇക്കാര്യം സ്വയം പ്രഖ്യാപിച്ചത്. പുടിന് വേണ്ടി മരിക്കാനും തയാറാണെന്നാണ് എയ്ഡന്‍ മിന്നിസ് പറഞ്ഞതെന്ന് 'മെട്രോ' റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇയാള്‍, താന്‍ ദിവ്യ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നാണ് പറയുന്നത്. ഇയാള്‍ ഓടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തിലും വംശീയ ആക്രമണത്തിനും വീടില്ലാതെ തെരുവില്‍ കഴിയുന്നയാളെ മര്‍ദിച്ചതിനുമെല്ലാം ബ്രിട്ടനില്‍ ഇയാളുെട പേരില്‍ |
|
Full Story
|
|
|
|
|
|
|
| ബലാത്സംഗക്കേസില്‍ ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു |
ലണ്ടന്‍: നോര്‍തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡിയുപി) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗകേസില്‍ പ്രതിചേര്‍ക്കുകയും മറ്റുചില ലൈംഗികാത്രിക്രമ കേസുകളില്‍ ആരോപണവിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി. ഇവയ്‌ക്കെല്ലാം അദ്ദേഹത്തിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയെയും കേസില്‍ പൊലീസ് പ്രതിചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഇരുവരെയും അറസ്റ്റുചെയ്ത പൊലീസ് ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനെ ശക്തമായി നേരിടുമെന്നായിരുന്നു അറസ്റ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
|
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി, ഭാരം 64.8 ഗ്രാം |
ലണ്ടന്‍: യുകെയിലെ ഷ്രോപ്ഷെയറില്‍ നിന്ന് മെറ്റല്‍ ഡിറ്റക്ടറിസ്റ്ററായ 67കാരന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി. ഏകദേശം 30,000 പൗണ്ട് (31.62 ലക്ഷം രൂപ) ആണ് ഇതിന് വിലമതിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത്. സോമര്‍സെറ്റില്‍ നിന്ന് മൂന്നരമണിക്കൂറോളം യാത്ര ചെയ്താണ് ഷ്രോപ്ഷെയറിലെ ഒരു കുന്നില്‍ പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ മേയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകളും പര്യവേഷണത്തില്‍ പങ്കാളികളായിരുന്നു. തന്റെയൊപ്പമുണ്ടായിരുന്ന ബാക്കിയാളുകളുടെ പക്കല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പര്യവേഷണത്തിന്റെ തുടക്കത്തില്‍ കുറച്ച് |
|
Full Story
|
|
|
|
|
|
|
| വായ്പാ തട്ടിപ്പ് നടത്തി യുകെയിലേക്ക് കടന്ന നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ ഇഡിക്ക് കോടതിയുടെ അനുമതി |
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കോടതിയുടെ അനുമതി. 5.25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടില്‍ (ഏകദേശം 5,500 കോടി രൂപ) കുറയാത്ത വിലയ്ക്ക് വില്‍ക്കണമെന്നാണ് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി മാസ്റ്റര്‍ ജെയിംസ് ബ്രൈറ്റ്വെല്ലിന്റെ ഉത്തരവ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍) ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 52കാരന്‍ നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ ജയിലിലാണുള്ളത്. മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തേ ബ്രിട്ടന്റെ ആഭ്യന്തരകാര്യ സെക്രട്ടറി പ്രീതി പട്ടേല്‍ |
|
Full Story
|
|
|
|
|
|
|
| കത്തിക്കുത്ത് ആക്രമണത്തിന് ശേഷം ലണ്ടന്‍ മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പീറ്റേഴ്‌സണ്‍ |
ലണ്ടന്‍: ഇന്ന് രാവിലെയാണ് ലണ്ടന്‍ നഗരത്തില്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഷോര്‍ട്ട്‌ലാന്റ്‌സില്‍ നിന്നും ബെക്കെന്‍ഹാമിലേക്കുള്ള യാത്രക്കിടയിലായിരുന്നു ദാരുണ സംഭവം. ഒരു അക്രമി ട്രെയിന്‍ യാത്രക്കാരനെ കത്തി കൊണ്ട് പല തവണ കുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് വിമര്‍ശനമുന്നയിച്ചു. 'എത്ര മനോഹരമായ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത കോട്ടയം സ്വദേശിനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ |
കോട്ടയം: യുകെയില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാര്‍ അഞ്ജന വഴിയാണ് യുകെയില്‍ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് ഡിനിയ പറഞ്ഞു. ''അഞ്ജനയുടെ ഫോണ്‍ നമ്പര്‍ അവരില്‍ നിന്നാണ് ലഭിച്ചത്. ഞങ്ങള്‍ ഫോണിലൂടെയാണ് പരിചയപ്പെട്ടതും സംസാരിച്ചതും. പപ്പയുടെ പെങ്ങളാണ് കോട്ടയത്ത് ബ്രഹ്‌മപുരത്തെ വീട്ടില്‍ പോയി അഞ്ജനയെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി |
|
Full Story
|
|
|
|
| |