|
|
|
|
|
| ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല, നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറി ജനത |
ലണ്ടന്‍: ലണ്ടനില്‍ വീടു വില വര്‍ദ്ധിച്ചതോടെ ചെറു നഗരങ്ങളില്‍ വീടു സ്വന്തമാക്കുകയാണ് പലരും. ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ് ഫോര്‍ഡ് എന്നിവിടങ്ങളിലേക്ക് ചേക്കേറുന്നവരാണ് അധികവും. കഴിഞ്ഞ 90 ദിവസത്തിനിടെ തന്നെ 75000 പേര്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍പ്പനയെ കുറിച്ച് തിരഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ഥാനം ഷെഫീല്‍ഡിലാണ്. 61000 പേര്‍. 58,000 പേര്‍ വീടന്വേഷിച്ച ബ്രാഡ്ഫോര്‍ഡ് മൂന്നാം സ്ഥാനത്താണ്. ലെസ്റ്ററില്‍ 52,000 പേരായിരുന്നു ഈ സമയങ്ങളില്‍ വീട് അന്വേഷിച്ചത്. സ്വാന്‍സീയില്‍ 43,000 ഓളം പേര്‍ വീടന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പര്‍പ്പിള്‍ബ്രിക്ക്സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കി വരുന്ന |
|
Full Story
|
|
|
|
|
|
|
| യുകെ സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ വന്‍ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ജനപ്രിയ നടപടികള്‍ കൊണ്ടുവരാന്‍ ഋഷി സുനകിന്റെ മേല്‍ സമ്മര്‍ദ്ദമേറുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു. ഇപ്പോഴിതാ സര്‍ക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുകയാണ്. 15000 പേരെ പങ്കെടുപ്പിച്ചുള്ള സര്‍വ്വേ റിപ്പോര്‍ട്ടില്‍ ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ട്. ഭരണകക്ഷിക്ക് 26 ശതമാനം പോയന്റും ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം പോയിന്റുമാണ് ലഭിച്ചത്. വെയില്‍സിലും സ്‌കോട്ലന്‍ഡിലും സീറ്റു നഷ്ടമാകുമെന്നാണ് സര്‍വ്വേ ഫലം. ഋഷി സുനക് തോല്‍ക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.
റിഫോംസ് യു കെയുടെ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നതായും |
|
Full Story
|
|
|
|
|
|
|
| യുകെ ജലത്തില്‍ മസ്തിഷ്‌കം കാര്‍ന്നു തിന്നുന്ന അമീബ, ജനങ്ങള്‍ ആശങ്കയില്‍ |
ലണ്ടന്‍: മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന അമീബ ആശങ്കയാകുന്നു. ടാപ്പ് വെള്ളത്തിലും നദികളിലും കുളങ്ങളിലും തടാകങ്ങളിലും ജീവിക്കാന്‍ കഴിയുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക. മസ്തിഷ്‌കം കാര്‍ന്നു തിന്നുന്ന അപകടകരമാണ്. ഇവ തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ തുടക്കമാകുന്നത്.
കഴുത്തില്‍ വേദന, ആശയക്കുഴപ്പം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയൊക്കെ ദൃശ്യമാകും. നീഗ്ലേരിയയിലും മറ്റ് അമീബിയകളിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തി പരിചയമുള്ള മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ നവീദ് ഖാന്‍ പറയുന്നത്. ഈ |
|
Full Story
|
|
|
|
|
|
|
| അവധിക്ക് പോകും മുന്‍പ് പാസ്‌പോര്‍ട്ട് പരിശോധിക്കുക, പത്തുവര്‍ഷം കഴിഞ്ഞതാണെങ്കില്‍ പണി കിട്ടും |
ലണ്ടന്‍: അവധി ആഘോഷിക്കാന്‍ പോകും മുന്‍പ് പാസ്‌പോര്‍ട്ട് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ കാലാവധി പത്തുവര്‍ഷം പിന്നിട്ടതാണെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാനുമതി നിഷേധിക്കും. യുകെയില്‍ പഴയ പാസ്‌പോര്‍ട്ട് പുതിയതിലേക്ക് മാറാന്‍ ഒമ്പതു മാസംവരെ സമയം അനുവദിക്കുന്നുണ്ട്. അതായത് 10 വര്‍ഷവും 9 മാസവും കഴിഞ്ഞാലേ പുതുക്കാതെ പാസ്‌പോര്‍ട്ട് അസാധുവാകൂ. ഇക്കാര്യം യൂറോപ്യന്‍ രാജ്യങ്ങളും നേരത്തേ അംഗീകരിച്ചിരുന്നു. യുകെ യാത്രക്കാര്‍ക്ക് പഴയ പാസ്പോര്‍ട്ട് പുതുക്കാതെ ഒമ്പത് മാസംവരെ യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രകള്‍ക്കായി കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. ഇത് ബ്രെക്‌സിറ്റിനുമുമ്പ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്നപ്പോഴത്തെ കാര്യം.
|
|
Full Story
|
|
|
|
|
|
|
| നാളെ മുതല്‍ യുകെയില്‍ ജീവിതച്ചെലവ് വര്‍ധിക്കും, വാട്ടര്‍, ഫോണ്‍, ബ്രോഡ്ബാന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടും |
ലണ്ടന്‍: പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും യുകെയിലെ സാധാരണക്കാരെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കൊണ്ടുതന്നെ യുകെയില്‍ ശക്തമായ ഭരണപക്ഷ വികാരമാണ് നിലനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ കുടുംബങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. ഏഴു ബില്ലുകളില്‍ ആണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ചതും ഊര്‍ജ്ജ ബില്ലിലെ നേരിയ കുറവും ചില ആനുകൂല്യങ്ങളുടെ തുക വര്‍ദ്ധിച്ചതും ആണ് സാധാരണക്കാരന് അല്‍പം എങ്കിലും ആശ്വാസം നല്‍കുന്ന കാര്യം. ഏപ്രില്‍ മാസം മുതല്‍ ഫോണ്‍ , ബ്രോഡ്ബാന്‍ഡ് ബില്ലുകളില്‍ വന്‍ കുതിച്ചു കയറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഈ മേഖലയില്‍ 8.8 ശതമാനം വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. വാട്ടര്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ ഉള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ ഉള്ള കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായുള്ള കണക്കുകള്‍ പുറത്തു വന്നു. ഒരു പെരുമാറ്റ വൈകല്യമായാണ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ (എ ഡി എച്ച് ഡി ) കണക്കാക്കപ്പെടുന്നത്. എ ഡി എച്ച് ഡി ഉള്ളവര്‍ക്ക് ഒരു ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന് മാത്രമല്ല പലപ്പോഴും അവര്‍ അസ്വസ്ഥരാകുന്നതായും കാണപ്പെടുന്നു. എ ഡി എച്ച് ഡി യുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വൈകല്യമുള്ളവരുടെ ചികിത്സയെ കുറിച്ച് ഒരു പ്രധാനപ്പെട്ട അവലോകനത്തിനായി എന്‍എച്ച്എസ് തയ്യാറെടുക്കുകയാണ്.
രോഗനിര്‍ണ്ണയത്തിനും |
|
Full Story
|
|
|
|
|
|
|
| 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച് യുകെ സ്വദേശിനി, ഒരു കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല |
ലണ്ടന്‍: 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച് യുകെ സ്വദേശിനി. നിര്‍ഭാഗ്യവശാല്‍ ഇരട്ടക്കുട്ടികളിലൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. കെയ്ലി ഡോയല്‍ എന്ന യുവതിയാണ് ഇരട്ടകുട്ടികളെ പ്രസവിച്ചത്. കുട്ടികളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആദ്യത്തെ കുഞ്ഞായ ആര്‍ലോ എന്ന ആണ്‍കുട്ടി മരിച്ച നിലയിലാണ് പുറത്തേക്ക് എത്തിയത്. ഇനി ഒരു കുട്ടി കൂടി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കെയ്ലിയോട് പറയുകയും ചെയ്തു. ആ കുട്ടിയുടെ ജീവനും ചിലപ്പോള്‍ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരട്ടകളിലൊന്നായ ആസ്ട്രോ എന്ന കുഞ്ഞിനെ അന്ന് തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ മലിനജലം മൂലമുള്ള അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: 2020 മുതല്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് മലിനജലം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജലജന്യ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഈ കാലയളവില്‍ 60 % വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 2010 - 11 ല്‍ 2085 ആയിരുന്നത് 2022-23 ല്‍ 3286 ആയി ഉയര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മലിന ജലത്തിലുടെയുള്ള രോഗങ്ങള്‍ പകരുന്നതിന് പ്രധാന കാരണമായി എല്ലാവരും വിരല്‍ ചൂണ്ടുന്നത് ജലവിതരണ കമ്പനികളുടെ കാര്യക്ഷമത കുറവിനെയാണ്. പരിസ്ഥിതി ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കപ്പെട്ട മലിന ജലത്തിന്റെ അളവില്‍ 12 മാസം |
|
Full Story
|
|
|
|
| |