Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെ ഇമിഗ്രേഷന്‍ നിയമ പരിഷ്‌കരണം: ആരോഗ്യ മേഖലയ്ക്ക് ആശങ്ക
reporter

ലണ്ടന്‍: കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, 'എന്‍ഡ് സെറ്റില്‍മെന്റ്' രീതിയിലേക്ക് നീങ്ങാനുമാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ചാല്‍ അത് രാജ്യത്തിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഉയരുന്നത്.

സെറ്റില്‍മെന്റ് ലഭിക്കാന്‍ കൂടുതല്‍ കാലതാമസം സൃഷ്ടിക്കാനും, കുടിയേറ്റക്കാര്‍ക്ക് അധിക യോഗ്യതകള്‍ ആവശ്യപ്പെടുന്ന രീതിയിലുമാണ് മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, വിദേശ ജീവനക്കാരെ ആശ്രയിച്ചാണ് എന്‍എച്ച്എസ് പ്രവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അകറ്റുന്ന രീതിയില്‍ നടപ്പാക്കിയാല്‍ അത് എന്‍എച്ച്എസിനെയും രോഗികളെയും ബാധിക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

വിദേശ ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്ക് വിസാ നടപടികളില്‍ മുന്‍ഗണന നല്‍കുകയോ, സെറ്റില്‍മെന്റ് ഫാസ്റ്റ്ട്രാക്ക് ചെയ്യുകയോ വേണമെന്നാണ് എന്‍എച്ച്എസ് എംപ്ലോയേഴ്സ് ഉള്‍പ്പെടെ സംഘടനകളുടെ ആവശ്യം. ഇതിന് വിരുദ്ധമായി നീങ്ങിയാല്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ കാലയളവിന് യോഗ്യത നേടാനുള്ള പരിധി ഇരട്ടിപ്പിക്കുന്നത് റിക്രൂട്ട്മെന്റിനെയും നിലവിലെ വിദേശ ജീവനക്കാരെയും നഷ്ടപ്പെടുത്തുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറിയാല്‍ ബ്രിട്ടന്‍ അതിനെ താങ്ങാനാകില്ല.

സെറ്റില്‍മെന്റിന് 10 വര്‍ഷം കാത്തിരിക്കണമെന്ന നിര്‍ദ്ദേശം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. റിഫോം യുകെ വോട്ടര്‍മാരുടെ സമ്മര്‍ദ്ദം നേരിടാനാണ് ലേബര്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് തിടുക്കം പിടിക്കുന്നത്. എന്നാല്‍, ഇത് ഹെല്‍ത്ത്കെയര്‍ നഴ്സുമാരെയും കെയറര്‍മാരെയും ബാധിക്കുന്ന വിധം രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങളുടെ ഭാവിയെ തന്നെ നിര്‍ണയിക്കാനിടയാക്കും

 
Other News in this category

 
 




 
Close Window