Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ILR നിയമപരിഷ്‌കരണം: നിയമപോരാട്ടത്തിന് തയ്യാറാകുന്ന സ്‌കില്‍ഡ് കുടിയേറ്റക്കാര്‍
reporter

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ILR) നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. ILR ലഭിക്കാന്‍ നിലവില്‍ ആവശ്യമായ അഞ്ച് വര്‍ഷം പകരം പത്ത് വര്‍ഷം കാത്തിരിക്കണമെന്നതാണ് പ്രധാന മാറ്റം.

എന്നാല്‍, ഏകപക്ഷീയമായ ഈ നീക്കത്തിന് എതിരെ പുതിയ സംഘടനയായ സ്‌കില്‍ മൈഗ്രന്റ്സ് അലയന്‍സ് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സ്‌കില്‍ഡ് കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന സംഘടനയായാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഹെല്‍ത്ത്കെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി മേഖലകളില്‍ ജോലി ചെയ്യുന്ന 1.6 മില്ല്യണ്‍ ജോലിക്കാരെയും ബിസിനസ്സുകളെയും പ്രതിനിധീകരിക്കുന്നതാണെന്ന് ഗ്രൂപ്പ് വ്യക്തമാക്കുന്നു.

ILR കാലയളവ് അഞ്ചില്‍ നിന്ന് പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് നീട്ടാനുള്ള ശ്രമം സാമാന്യനീതിക്ക് വിരുദ്ധമാണെന്നും, കുടിയേറ്റക്കാരും അവരുടെ കുടുംബങ്ങളും സാമ്പത്തിക നഷ്ടവും അനിശ്ചിതാവസ്ഥയും നേരിടുമെന്നും അലയന്‍സ് വാദിക്കുന്നു.

ഇക്കാര്യം ഉന്നയിച്ച് ഹോം ഓഫീസിന് പ്രീ-ആക്ഷന്‍ കത്ത് അയയ്ക്കാനും, നിയമപരമായി നീങ്ങാനുമായി കിംഗ്സ്ലി നാപ്ലി LLP എന്ന ഇമിഗ്രേഷന്‍ & പബ്ലിക് ലോ സ്‌പെഷ്യലിസ്റ്റുകളെയും, മുന്‍നിര ബാരിസ്റ്റര്‍ സൊണാലി നായിക് KC-യെയും നിയോഗിച്ചിട്ടുണ്ട്. നിയമ ചെലവുകള്‍ക്കായി ആവശ്യമായ 25,000 പൗണ്ട് ക്രൗഡ്ഫണ്ടിംഗിലൂടെ സമാഹരിച്ചതായും ഗ്രൂപ്പ് അറിയിച്ചു.

ഗവണ്‍മെന്റ് അന്തിമ നയപ്രഖ്യാപനം നടത്തുന്നതോടെ, ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാനാണ് സ്‌കില്‍ മൈഗ്രന്റ്സ് അലയന്‍സിന്റെ തീരുമാനം

 
Other News in this category

 
 




 
Close Window