Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ലിവര്‍പൂളില്‍ മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി
reporter

ലിവര്‍പൂള്‍/കൊല്ലം: വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ശ്രീരാജ് (26) ആണ് മരിച്ചത്.

ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ ക്ലെറിക്കല്‍ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫോണില്‍ ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് ആശങ്കയിലായ സുഹൃത്തുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ശ്രീരാജിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനായി വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ ശ്രീരാജ് പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നിലവില്‍ മേഴ്‌സിസൈഡ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window