|
|
|
|
|
| രാഹുല്‍ മാങ്കൂട്ടത്തിലിനേയും വി.ഡി. സതീശനേയും കണക്കറ്റു പരിഹസിച്ച് ഡോ. പി. സരിന്‍ |
|
രാഹുല്‍ കാലുകുത്തിയാല്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമെന്ന് ഡോ. പി. സരിന്‍. ഒരു തവണ മാത്രമേ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ ആയി കാലുകുത്തുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കെ പി സി സി പ്രസിഡന്റിനെ കളി പാവയാക്കിക്കൊണ്ട് അധികാരം കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചയാള്‍ക്കുള്ള പതനമാണ് ഇപ്പോഴുണ്ടായതെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണെന്ന് ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ വന്നതൊക്കെ ഒരു രാത്രി കൊണ്ട് പുറത്തുവന്നതല്ല.
പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പി സരിന്‍ വിമര്‍ശിച്ചു. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശന്‍ ഒഴിയണം അതാണ് ആദ്യത്തെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്തി: ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഖലിസ്ഥാന്‍ അനുകൂലികളുടെ വിഡിയോ |
|
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കോണ്‍സല്‍ ജനറലിന് പുറത്ത് നടന്ന ആഘോഷ പരിപാടികള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അലങ്കോലപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ കോണ്‍സുലേറ്റില്‍ സമാധാനപരമായി ഒത്തുകൂടിയപ്പോള്‍ കോണ്‍സുലേറ്റ് വളപ്പിന് പുറത്ത് പതാകകള്‍ ഉയര്‍ത്തി ഖലിസ്ഥാന്‍ അനുകൂലികള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് പൊലീസ് ഇടപെട്ടെന്നും ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| 'ദൈവം എന്നെ സംരക്ഷകനായാണ് സൃഷ്ടിച്ചത്: അമേരിക്ക സന്ദര്‍ശിച്ച ശേഷം പാക്കിസ്ഥാന്റെ സൈനിക മേധാവി |
|
പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക മേധാവി അസിം മുനീര്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും തുടര്‍ന്ന് സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
'ദൈവം എന്നെ ഒരു സംരക്ഷകനായാണ് സൃഷ്ടിച്ചത്' സൈനിക അട്ടിമറികള്‍ പാകിസ്ഥാനില്‍ ഒരു അസാധാരണമല്ലാത്ത കാഴ്ചയാണ്. കൂടാതെ അസിം മുനീര്‍ ശക്തനായ ഒരു വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. ഡിജി ഐഎസ്ഐ, ഡിജി മിലിട്ടറി ഇന്റലിജന്റ്സ്, കോര്‍പ്സ് കമാന്‍ഡര്‍, ഇപ്പോഴത്തെ സൈനിക മേധാവി പദവി തുടങ്ങിയ എല്ലാ സുപ്രധാന പദവികളും മുനീര്‍ വഹിച്ചിട്ടുണ്ട്. അടുത്തിടെയാണ് മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് |
|
Full Story
|
|
|
|
|
|
|
| സിനിമാ നടി കസ്തൂരി ബിജെപിയില്‍ ചേര്‍ന്നു: വന്‍സ്വീകരണം ഒരുക്കി ബിജെപി |
|
സിനിമാ താരം കസ്തൂരി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി കസ്തൂരി ബിജെപിയില്‍ ചേര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നമിത മാരിമുത്തുവും ബിജെപിയില്‍ ചേര്‍ന്നു.
'നടി കസ്തൂരിയും നടിയും സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ്ജെന്‍ഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തില്‍ തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.സാമൂഹിക പ്രവര്‍ത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവര്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്''- അദ്ദേഹം പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ പൗരത്വം കിട്ടുംമുന്‍പ് സോണിയാ ഗാന്ധിക്ക് ഇവിടെ വോട്ടുണ്ടായിരുന്നുവെന്ന് ആരോപിച്ച് ബിജെപി |
|
സോണിയ ഗാന്ധിക്ക് എതിരെ ആരോപണവുമായി ബിജെപി. പൗരത്വം കിട്ടും മുന്‍പ് സോണിയ ഗാന്ധിക്ക് വോട്ട് ഉണ്ടായിരുന്നുവെന്ന് ബിജെപി. രേഖകള്‍ പുറത്തുവിട്ടാണ് ആരോപണം. ഇന്ത്യന്‍ പൗരത്വം കിട്ടുന്നത് 1983 എന്നാല്‍ 1980ലെ പട്ടികയില്‍ സോണിയയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
'ഇതൊരു തിരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കില്‍ പിന്നെന്താണ്?'' എന്നും അദ്ദേഹം ചോദിച്ചു. 1968-ല്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുമ്പോള്‍ 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും മാളവ്യ ആരോപിച്ചു. |
|
Full Story
|
|
|
|
|
|
|
| തമിഴ്നാട്ടിലെ പ്രശസ്തമായ പുരാതന ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ദര്‍ശനം നടത്തി |
|
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം ചോള വാസ്തുവിദ്യയുടെ ഉത്തരമോദാഹരണമാണ്. ഒപ്പം വടക്കേ ഇന്ത്യയിലെ ഗംഗാ നദിയുടെ തീരത്തുനിന്ന് സുമാത്ര, മലേഷ്യ, മ്യാന്‍മര്‍ എന്നിവടം വരെ വ്യാപിച്ച് കിടന്ന ഒരു സാമ്രാജ്യത്തിന്റെ ശക്തിയും തെളിയിക്കുന്നു.
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അരിയല്ലൂര്‍ ജില്ലയിലെ തഞ്ചാവൂര്‍. ഈ പുരാതന നഗരത്തിലെ പ്രശസ്തമായ പെരുവുടൈയര്‍ കോവിലിന് പിന്നിലായാണ് ഗംഗൈക്കൊണ്ട ചോളപുര ക്ഷേത്രം.
ക്ഷേത്രത്തില്‍ ആടി തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയി ചോളരാജാവായ രാജേന്ദ്ര ചോളന്‍ ഒന്നാമനെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഒരു സ്മാരക |
|
Full Story
|
|
|
|
|
|
|
| വി.എസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രധാനമന്ത്രി: വേര്‍പാടില്‍ നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി |
|
മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
'കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമര്‍പ്പിച്ചു. ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ |
|
Full Story
|
|
|
|
|
|
|
| അമേരിക്കന്‍ പ്രസിഡന്റ് യുകെയിലേക്ക്: സെപ്റ്റംബര്‍ 17 മുതല്‍ രണ്ടു ദിവസം യുകെ സന്ദര്‍ശനത്തിനു വീണ്ടും ക്ഷണിച്ചത് ചാള്‍സ് രാജാവ് |
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ |
|
Full Story
|
|
|
|
| |