Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
രാഷ്ട്രീയ വിചാരം
  12-10-2025
ബിഹാറിലേത് 243 അംഗ നിയമസഭ; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കും
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) 29 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും ആറ് സീറ്റുകളില്‍ വീതവും മത്സരിക്കാന്‍ ധാരണയായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളില്‍ സഖ്യത്തില്‍ മത്സരിക്കുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍, ബീഹാര്‍ ചുമതലയുള്ള വിനോദ് തവ്ഡെ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍
Full Story
  11-10-2025
കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടെത്തി കേന്ദ്ര അന്വേഷണ ഏജന്‍സി
അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഇഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളില്‍ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40 കിലോ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ഇഡി പിടിച്ചെടുത്തു. ബാംഗ്ലൂരിലെ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ കെ.സി. വീരേന്ദ്ര പപ്പിഇതോടെ കേസിലെ ആകെ പിടിച്ചെടുക്കല്‍ 150 കോടി രൂപ കവിഞ്ഞു. ഇതിനുമുമ്പ്, 21 കിലോ സ്വര്‍ണ്ണക്കട്ടികള്‍, പണം, ആഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, ബാങ്ക് ബാലന്‍സുകള്‍ എന്നിവയുള്‍പ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Full Story
  01-10-2025
ആര്‍എസ്എസുകാരുടെ ഗണവേഷത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്; വിജയദശമി മഹോത്സവത്തില്‍ പഥസഞ്ചലനത്തില്‍ പങ്കെടുത്തു
ആര്‍ എസ് എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് അംഗങ്ങളുടെ ഗണവേഷത്തിലാണ് ജേക്കബ് തോമസ് എത്തിയത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്. എറണാകുളം പള്ളിക്കരയില്‍ നടന്ന വിജയദശമി മഹോത്സവത്തിലാണ് ആര്‍എസ്എസ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി ജേക്കബ് തോമസ് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍
Full Story
  01-10-2025
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം; പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ നാണയവും സ്റ്റാമ്പും രാജ്യത്തിന് ആര്‍എസ്എസ് നല്‍കിയ സംഭാവനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
'ഭാരതമാതാവിന്റെ ചിത്രം ഒരു നാണയത്തില്‍ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു. 'രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ' (എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആര്‍എസ്എസിന്റെ ആപ്തവാക്യവും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
'നാളെ വിജയദശമിയാണ്. തിന്മയുടെ മേല്‍ നന്മയുടെയും, അനീതിയുടെ മേല്‍ നീതിയുടെയും, അസത്യത്തിന്റെ
Full Story
  25-09-2025
മൂന്നാം തവണയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജ; ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമെന്ന് ഡി.രാജ
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. 31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്ളത്. കെ പി രാജേന്ദ്രന്‍ നിര്‍വാഹക സമിതിയില്‍ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്‌സിക്യൂട്ടിവ്, 136 അംഗ കൗണ്‍സില്‍ എന്നിവ നിലവില്‍ വന്നു.
Full Story
  22-09-2025
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടില്ല: യുകെയുടെ നിലപാടിന് നെഹന്യാഹുവിന്റെ മറുപടി
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് ഇസ്രയേല്‍. തീരുമാനം ഏകപക്ഷീയമാണെന്നും ഈ നീക്കം മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.
'ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് നല്‍കാന്‍ എനിക്ക് വ്യക്തമായ സന്ദേശമുണ്ട്. നിങ്ങള്‍ ഭീകരതയ്ക്ക് വലിയ പ്രതിഫലം നല്‍കുന്നു. എനിക്ക് നിങ്ങള്‍ക്കായി മറ്റൊരു സന്ദേശമുണ്ട്: അത് സംഭവിക്കില്ല. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രവും സ്ഥാപിക്കപ്പെടില്ല,' യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്ത
Full Story
  13-09-2025
യുവാക്കളുടെ കലാപം ആളിപ്പടര്‍ന്ന നേപ്പാളിന് പുതുതായി വനിതാ പ്രധാനമന്ത്രി; സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് സുശീല കാര്‍ക്കി
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി നാടകീയമായ വഴിത്തിരിവിലേക്ക്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് രാമചന്ദ്ര പൗഡലും സുശീല കാര്‍ക്കിയും ജെന്‍-സി പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സുശീല കാര്‍ക്കി താല്‍ക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശീതള്‍ നിവാസില്‍ ഇതിനകം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിയമന കത്തിന്റെ കരട് തയ്യാറാക്കല്‍, സത്യപ്രതിജ്ഞാ ചടങ്ങ്, മന്ത്രിസഭയുടെ ആദ്യ യോഗം എന്നിവയ്ക്ക് ചീഫ് സെക്രട്ടറി ഏക് നാരായണ്‍ ആര്യാലാണ് മേല്‍നോട്ടം
Full Story
  13-09-2025
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരണം: പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു. പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരവും നിര്‍ദേശിക്കുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു.
10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നതാണ് പ്à´
Full Story
[12][13][14][15][16]
 
-->




 
Close Window