നല്ല ശകുനങ്ങള്‍:
തേന്‍, കരിമ്പ്, കുതിരയെ പൂട്ടിയതേര്, രാജാവ് (അധികാരമുള്ളവര്‍, പശു, മദ്യം, ഇറച്ചി, മണ്ണ്, തീ, മൃതദേഹം, വെളുത്ത പുഷ്പം, അക്ഷതം, ചന്ദനം, നെയ്യ്, കയറിട്ട കാള, വേശ്യ സ്ത്രീ. - ഒരു വഴിക്ക് പുറപ്പെടുമ്പോള്‍ നല്ല ശകുനങ്ങളായി കണക്കാക്കുന്നവയാണ് ഇതെല്ലാം.
ദുശകുനങ്ങള്‍ (നല്ല കാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ കാണാന്‍ പാടില്ലാത്തത്)
ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, എള്ള്, ഉപ്പ്, കയറ്, കോടാലി, അരിവാള്‍, വിവസ്ത്ര, തലമുണ്ഡനം ചെയ്തയാള്‍, അംഗഹീനന്‍, വിധവ, പാമ്പ്, ഇരുമ്പ്, പൂച്ച, ബലിപുഷ്പം.
ഇനി യാത്ര പുറപ്പെടുമ്പോള്‍ ശ്രദ്ധിച്ചോളൂ. ഇതിലേതെങ്കിലുമൊന്നിനെ കണ്ടാണ് വീട്ടില്‍ നിന്നിറങ്ങുന്നതെങ്കില്‍ പോകുന്ന കാര്യം പൂര്‍ണമായും ശുഭകരമാകില്ല. എന്നുമാത്രമല്ല, അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു കൂടാതെ, പിന്നില്‍നിന്ന് വിളിക്കുന്നതും, നില്‍ക്കാന്‍ പറയുന്നതും, ഞാനും വരുന്നുണ്ട് എന്ന് പറയുന്നതും, നിലവിളി, വഴക്ക്, എവിടെപ്പോകുന്നു എന്ന ചോദ്യവും ഉണ്ടായാല്‍ യാത്രയുടെ മംഗളഭാഗ്യം നഷ്ടപ്പെടും. ചുരുങ്ങിയ പക്ഷം മന: ശാന്തിയെങ്കിലും നഷ്ടപ്പെടും, തര്‍ക്കമില്ല. ഇതിലേതെങ്കിലും സംഭവിച്ചാല്‍ ദൂരയാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
വീട്ടില്‍ നിന്ന് യാത്ര പുറപ്പെടാന്‍ അനുയോജ്യമായ സമയങ്ങള്‍:
പ്രഭാതത്തില്‍ സൂര്യോദയം യാത്രയ്ക്ക് നല്ല സമയമാണ്. ഉച്ചയ്ക്കുള്ള പുറപ്പാട് ഒഴിവാക്കണം. ത്രിസന്ധ്യാനേരത്തുള്ള യാത്രപുറപ്പാടും മടക്കവും ഒഴിവാക്കുക. രക്തബന്ധത്തിലുള്ളവരും, ഭാര്യയും മിത്രങ്ങളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭകാര്യങ്ങള്‍ക്ക് വീട്ടില്‍ നിന്നിറങ്ങരുത്. |