Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
ജ്യോതിഷം
  Add your Comment comment
ഭാഗ്യം കൊണ്ടു വരുന്ന ദിവസമാണ് നവംബര്‍ ഒന്ന്
correspondent
വിവാഹം പോലുള്ള ജീവിതത്തിലെ പലപ്രധാനപ്പെട്ടകാര്യങ്ങളും നവംബര്‍ 1ലേയ്ക്ക്് മാറ്റിവച്ചിരിക്കുകയാണ്. ഐശ്വര്യ ദിനത്തിനായി പ്രസവം പോലും കൃത്രിമമാര്‍ഗ്ഗത്തിലൂടെ നവംബര്‍ 1ലേയ്ക്കാക്കിയവരുമുണ്ട്. സൂര്യദേവന്റെ പ്രഭ ആവശ്യത്തിലധികമുള്ള ദിനമാണത്രേ ഇത്, അതുകൊണ്ടുതന്നെയാണ് ഇത് ഐശ്വര്യപൂര്‍ണമാകുമെന്ന് വിശ്വസിക്കപ്പെടുന്നതും. ശനി ചലനം ലിയോ, വിര്‍ഗോ എന്നിവയില്‍ നിന്നും മാറുന്നുവെന്നതാണത്രേ ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ത്തന്നെ ലിയോ(ചിങ്ങം), വിര്‍ഗോ(കന്നി) രാശിയില്‍പ്പെടുന്നവര്‍ക്ക് ഇത് ശുഭകാലാരംഭമാണത്രേ. അതായത് ഈ രാശിയില്‍പ്പെടുന്നവര്‍ക്ക് ശരിയുടെ അപഹാരം മാറുന്നുവെന്നുതന്നെ. എന്നാല്‍ ശുഭകരമെന്നതുപോലെ തന്നെ ചില അശുഭകരമായ കാര്യങ്ങളുമുണ്ട് ഈ ഒന്നുകളുടെ സമ്മേളനദിനത്തില്‍. ഈ ദിവസം ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വിട്ടുമാറില്ലത്രേ. ശനി, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ ചലനമാണത്രേ ഇതിന് കാരണമാകുന്നത്. നവംബര്‍ 11നും ഒന്നുകളുടെ അപൂര്‍വ്വസംഗമമായതിനാല്‍ അന്നേ ദിനവും സൗഭാഗ്യ ദായകമാണ്. ഒപ്പം ജനിക്കുന്ന ആണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നവും സമാനം. ഓരോ അക്കങ്ങള്‍ക്കും പ്രത്യേക ഊര്‍ജ്ജമുണ്ടത്രേ. അപ്പോള്‍ അത്തരം സംഖ്യകള്‍ ഒരുമിച്ച് വരുമ്പോള്‍ ഈ പൊസിറ്റീവ് എനര്‍ജി കൂടുതലാകുന്നുവെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
 
Other News in this category

 
 




 
Close Window