|
|
|
|
|
| 'പോറ്റിയെ കേറ്റിയെ' എന്നു തുടങ്ങുന്ന ഇലക്ഷന് പ്രചാരണ പാരഡി പാട്ടിനെതിരെ പരാതി |
|
ഡിജിപിക്കാണ് പരാതി നല്കിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല് സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്.
അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്ത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിന്വലിക്കണം എന്നും പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഈ പാട്ട് വലിയ രീതിയില് വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. |
|
Full Story
|
|
|
|
|
|
|
| എല്ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് പ്രചാരവേലയെന്ന് എം വി ഗോവിന്ദന് |
|
തദ്ദേശ തിരഞ്ഞെടുപ്പില് എല്ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഈ പാര്ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല് അങ്ങനെ മുങ്ങില്ലെന്നും കണക്കുകള് നോക്കിയാല് മനസിലാകുമെന്ന് എം വി ഗോവിന്ദന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തോല്വി അംഗീകരിക്കുന്നു. എന്നാല് കപ്പല് മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല് അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില് ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. |
|
Full Story
|
|
|
|
|
|
|
| വലിയൊരു പരാജയമെന്നു പറയാന് കഴിയില്ല; പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും - സിപിഎം ജനറല് സെക്രട്ടറി എം എ ബേബി |
|
തദ്ദേശ തിരഞ്ഞെടുപ്പില് അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാന് കഴിയില്ല. എല്ഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാര്ട്ടിയും മുന്നണിയും സര്ക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാര്ട്ടികള്ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാര്ട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കില് അത് ചെയ്യുമെന്നും എം എ ബേബി.
കേരളത്തിലെ എല്ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാന് കഴിയില്ല. എം എം മണിയുടെ പ്രസ്താവന തികച്ചും അനുചിതമായതാണ്. ക്ഷേമപെന്ഷനും മറ്റ് ആനുകൂല്യങ്ങളും ഒരു ഗവണ്മെന്റ് കൊടുക്കുന്ന ഔദാര്യമല്ല |
|
Full Story
|
|
|
|
|
|
|
| സര്ക്കാര് നല്കിയ ആനുകൂല്യങ്ങള് ജനങ്ങള് കൈപ്പറ്റിയ ശേഷം 'പണി തന്നു': വിമര്ശനവുമായി എം.എം. മണി |
|
എല്ഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്, മുതിര്ന്ന സിപിഎം നേതാവ് എം.എം. മണി വിവാദ പരാമര്ശവുമായി രംഗത്തെത്തി. സര്ക്കാര് നല്കിയ ആനുകൂല്യങ്ങള് ജനങ്ങള് കൈപ്പറ്റിയ ശേഷം മുന്നണിക്ക് 'പണി തന്നു' എന്നാണ് എം.എം. മണി ആരോപിച്ചത്. എല്ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോല്വിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വികസന പ്രവര്ത്തനങ്ങള്ക്കും ജനക്ഷേമ പരിപാടികള്ക്കും ആയിരുന്നു വോട്ടെങ്കില് ഒരു കാരണവശാലും എല്ഡിഎഫിന് ഇത്രയും വലിയ തോല്വി ഉണ്ടാകില്ലായിരുന്നു എന്ന് എം.എം മണി പറഞ്ഞു. പെന്ഷന് ഉള്പ്പെടെയുള്ള ആനുകൂല്യങ്ങള് വാങ്ങിയിട്ടും ആളുകള് എല്ഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവര്ത്തനവും ക്ഷേമ പ്രവര്ത്തനവും എല്ഡിഎഫ് |
|
Full Story
|
|
|
|
|
|
|
| കോണ്ഗ്രസ് പാര്ട്ടി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ |
|
പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര സര്ക്കാരിന് വേണ്ടി അല്ല പ്രവര്ത്തിക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്ക് അല്ലാതെ മറ്റാര്ക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചര്ച്ചയ്ക്ക് കേന്ദ്രസര്ക്കാര് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ആജ്ഞങ്ങള് അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ആര്ട്ടിക്കിള് 327 തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആര് |
|
Full Story
|
|
|
|
|
|
|
| വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്നു പറഞ്ഞത്: മാധ്യമ പ്രവര്ത്തകരോടു മുഖ്യമന്ത്രി |
|
'മാധ്യമപ്രവര്ത്തകര് വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി. കോഴിക്കോട് പ്രസ് ക്ലബ്ബില് നടന്ന മുഖാമുഖം പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള് എവിടേയും വിളിച്ചയിടത്തേ പോകാന് പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന് പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല് നിങ്ങള് ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന് പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു - അദ്ദേഹം പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഗര്ഭവും സ്വര്ണവുമല്ല; തിരഞ്ഞെടുപ്പിലെ ചര്ച്ചാ വിഷയം വികസനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി |
|
വികസന വിഷയങ്ങള് ആയിരിക്കും തെരഞ്ഞെടുപ്പില് ബിജെപി ഉയര്ത്തിക്കാട്ടുകയെന്ന് സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പില് ഗര്ഭവും സ്വര്ണവുമല്ല ചര്ച്ചാ വിഷയമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് എതിര് സ്ഥാനാര്ഥികളുടെ പേര് പോലും ഞാന് എടുത്ത് പറഞ്ഞിട്ടില്ല. അതൊരു തത്വമാണ് എനിക്ക്.ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്ണവും ഗര്ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില് റിലേറ്റ് ചെയ്യാന് പറ്റുന്ന വിഷയങ്ങള് മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്ശനമായി നമ്മള് പാലിക്കേണ്ട ഒരു മര്യാദയാണ് - സുരേഷ് ഗോപി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| മൂന്നാം ലോക രാജ്യങ്ങളില് നിന്നും ഇനിയാരും ഇങ്ങോട്ടു വരണ്ട: കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്ത്തുമെന്ന് ട്രംപ് |
|
മൂന്നാം ലോക രാജ്യങ്ങളില് നിന്നുമുള്ള കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്ത്താനുള്ള നടപടികള് തന്റെ ഭരണകൂടം സ്വീകരിക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അമേരിക്കന് സംവിധാനത്തെ പൂര്ണമായി വീണ്ടെടുക്കാന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുര്ബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില് പറഞ്ഞു. മുന് പ്രസിഡന്റ് ജോ ബൈഡന് ഒപ്പു വച്ചതടക്കമുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന് പൌരന്മാരല്ലാത്തവര്ക്കുള്ള എല്ലാ ഫെഡറല് ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത് |
|
Full Story
|
|
|
|
| |