|
|
|
|
|
| കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ |
|
പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ആജ്ഞങ്ങള്‍ അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 327 തിരഞ്ഞെടുപ്പ് കമ്മീഷന് എസ്‌ഐആര്‍ |
|
Full Story
|
|
|
|
|
|
|
| വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്നു പറഞ്ഞത്: മാധ്യമ പ്രവര്‍ത്തകരോടു മുഖ്യമന്ത്രി |
|
'മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു - അദ്ദേഹം പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഗര്‍ഭവും സ്വര്‍ണവുമല്ല; തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയം വികസനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി |
|
വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്ന് സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും ഞാന്‍ എടുത്ത് പറഞ്ഞിട്ടില്ല. അതൊരു തത്വമാണ് എനിക്ക്.ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്‍ണവും ഗര്‍ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്‍ശനമായി നമ്മള്‍ പാലിക്കേണ്ട ഒരു മര്യാദയാണ് - സുരേഷ് ഗോപി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും ഇനിയാരും ഇങ്ങോട്ടു വരണ്ട: കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്‍ത്തുമെന്ന് ട്രംപ് |
|
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്‍ത്താനുള്ള നടപടികള്‍ തന്റെ ഭരണകൂടം സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സംവിധാനത്തെ പൂര്‍ണമായി വീണ്ടെടുക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പു വച്ചതടക്കമുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പൌരന്‍മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്à |
|
Full Story
|
|
|
|
|
|
|
| കുറ്റം ചെയ്തിട്ടില്ല എന്നുള്ള ബോധ്യമുണ്ട്; നിയമപരമായി പോരാടും - രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു |
|
മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുറ്റം ചെയ്തിട്ടില്ല എന്നുള്ള ബോധ്യമുണ്ട്. നിയമപരമായി പോരാടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
ഏറെ നാളത്തെ ആരോപണങ്ങള്‍ക്കിടെ ഇന്നാണ് വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം?ഗിക പീഡന പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി |
|
Full Story
|
|
|
|
|
|
|
| യുഡിഎഫ് സ്ഥാനാര്‍ഥി ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന്റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു |
|
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ അമയ പ്രസാദിന്റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കുശേഷമാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍
സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ട്രാന്‍സ് വുമണായ അമയ. സ്ത്രീ സംവരണ സീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോടതി വരണാധികാരിക്ക് വിടുകയായിരുന്നു.
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രാന്‍സ്വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വവും അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ |
|
Full Story
|
|
|
|
|
|
|
| പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും |
|
പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി.
കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജന്‍ ആദ്യം പോക്‌സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും(20 വര്‍ഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണം. പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസ് എന്ന വാദത്തില്‍ കഴമ്പില്ല. ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിരാശയുണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി പറഞà |
|
Full Story
|
|
|
|
|
|
|
| ബിഹാറില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ |
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ ദിവസം മുഴുവന്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ 145-160 സീറ്റുകള്‍ നേടി വന്‍ വിജയം നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം മഹാഗഠ്ബന്ധന് 73-91 സീറ്റുകള്‍ നേടും. രണ്ട് ഘട്ടങ്ങളിലും ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്നാണ് പ്രവചനം. ചാണക്യ സ്ടാറ്റജീസ് എക്‌സിറ്റ് പോള്‍ എന്‍ഡിഎക്ക് 130-138 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം മഹാഗഠ്ബന്ധന് 100-108 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ഒരു സീറ്റും നേടില്ലെന്നാണ് പ്രവചനം. റാലികള്‍, |
|
Full Story
|
|
|
|
| |