Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
രാഷ്ട്രീയ വിചാരം
  10-09-2025
ഖത്തറിലെ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും മാധ്യമങ്ങള്‍
അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ.
ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണം. ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഖത്തര്‍ ഈ ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒരു മധ്യസ്ഥ രാജ്യമാണ്. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
Full Story
  31-08-2025
ചൈനയുമായി കൈകോര്‍ത്ത് ഇന്ത്യ; ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ആരംഭിച്ചു. ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാന്‍ജിനില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദര്‍ശനത്തിനായാണ്

Full Story
  31-08-2025
ഇന്ത്യക്കെതിരേ തീരുവ കൂട്ടിയത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

50 ശതമാനം തീരുവ ബുധനാഴ്ച ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിനുപുറമേ രണ്ടാമതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന തീരുവ ചുമത്തികൊണ്ട് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ശിക്ഷിക്കുക എന്നതാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നത്. പക്ഷേ അമേരിക്കന്‍ ഉപഭോക്താക്കള്‍, ബിസിനസുകാര്‍, സര്‍വകലാശാലകള്‍ എന്നിവര്‍ക്ക് ഇത് കാര്യമായ നഷ്ടം വരുത്തുമെന്ന് അമേരിക്കയില്‍ നിന്നുള്ള നിരവധി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും വില്‍പ്പനയ്ക്കായി യുഎസില്‍ എത്തിക്കുന്നതോ വെയര്‍ഹൗസില്‍ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു ഇന്ത്യന്‍ ഉത്പന്നത്തിനും ഉയര്‍ന്ന തീരുവ ബാധകമാകുമെന്ന് യുഎസ്

Full Story
  29-08-2025
ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകം തടയാന്‍ നിയമം പാസാക്കണം: വിജയ് യുടെ പാര്‍ട്ടി സുപ്രീംകോടതിയില്‍
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് നീക്കം. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചത്.

27 കാരനായ ദളിത് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ നിര്‍ണായക നീക്കം.
ദുരഭിമാന കൊലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമ്പോള്‍ തന്നെ വിജയ്യുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ മധുരൈ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍
Full Story
  28-08-2025
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് പരാതി ഉന്നയിച്ച നടി റിനി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്. താന്‍ അഭിമുഖത്തില്‍ യാദൃശ്ചികമായാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാല്‍ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
ഈ സന്ദര്‍ഭത്തില്‍ അതേപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.

'താന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് അതിനെകുറിച്ച് താന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അത് പറയുമെന്നും' റിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
Full Story
  28-08-2025
മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി
സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
Full Story
  27-08-2025
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി
എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. രണ്ടുദിവസം മുമ്പാണ് പരാതി നല്‍കിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കിയെന്നാണ് വിവരം.
ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെയും പിന്നീട് വി മുരളീധരനെയും എംടി രമേശിനെയും സുഭാഷിനേയും സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍
Full Story
  24-08-2025
"ഞാന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല" - രാഹുല്‍ മാങ്കൂട്ടത്തില്‍
എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ് അക്രമം നേരിടുന്നത്. എനിക്കെതിരേ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണ് - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
ആഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ ചേട്ടനെ കുടുക്കാന്‍ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാന്‍ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോള്‍ റെക്കോര്‍ഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു. രാഹുല്‍ സുഹൃത്താണ് മോശമായി
Full Story
[13][14][15][16][17]
 
-->




 
Close Window