|
|
|
|
|
| എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരുക്ക് ഗുരുതരമല്ലെന്നു റിപ്പോര്‍ട്ട് |
|
എന്‍.കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കരയില്‍ അപകടത്തില്‍പ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാര്‍ ഇടിച്ചത്.
അപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്. കാലിന്റെ എക്സ് റേ എടുത്തു. |
|
Full Story
|
|
|
|
|
|
|
| പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; സമരത്തില്‍ പങ്കെടുത്താന്‍ ശമ്പളം കട്ടാകും |
|
ബുധനാഴ്ച പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പണിമുടക്കിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക മുതലായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടക്കുക. പണിമുടക്ക് സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| പ്രതിഷ്ഠാ ദിനം വരെ കരിക്കിന്‍ വെള്ളം മാത്രം: ഉറക്കം വെറും നിലത്ത്: ഉള്ളിയും ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ വ്രതം |
|
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി ജനുവരി 12നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. നാസിക്കിലെ പഞ്ചവടിയിലാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം പ്രധാനമന്ത്രി തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാന്‍ തിരഞ്ഞെടുത്തതെന്നാണ് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ശ്രീരാമന്‍ വനവാസക്കാലത്ത് കുറച്ചുനാള്‍ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്താണ് കാലാരാമ ക്ഷേത്രം.
മോദിയുടെ വ്രതത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതിരാവിലെ പ്രാര്‍ഥനകള്‍ക്കായി എഴുന്നേല്‍ക്കുകയും ധ്യാനത്തില്‍ മുഴുകുകയും ചെയ്യും. ഈ ദിവസങ്ങളില്‍ കുറച്ചു സമയം മൗനത്തിലിരിക്കും, കുറച്ചു മാത്രമാകും ഭക്ഷണം. ഉള്ളിയും വെളുത്തുള്ളിയും മറ്റും ഒഴിവാക്കി സാത്വിക |
|
Full Story
|
|
|
|
|
|
|
| ഗുജറാത്തിലെ വഡോദരയിലുള്ള ഹരനി തടാകത്തില്‍ ബോട്ടപകടം: 14 പേര്‍ മരിച്ചു; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു |
|
ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു. |
|
Full Story
|
|
|
|
|
|
|
| മോദിയുടെ പ്രചാരണം വിലപ്പോകില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തു വാരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി |
|
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്ത് വാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദിയുടെ പ്രചാരണം വിലപ്പോകില്ല. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുണ്ട്. അത് മുഴുവന്‍ ഉള്‍കൊണ്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇത് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോ?ഗത്തില്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ എല്‍ഡിഎഫ് നടത്തുന്ന സമരപരിപാടിയില്‍ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് പറയും. നാളെ രാത്രി യുഡിഎഫ് ഓണ്‍ലൈന്‍ |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി: രാജാവിന്റെ കിരീടം പിണറായി താഴെ വയ്ക്കണമെന്ന് രാഹുല്‍ |
|
രാജാവ് എന്ന് വിചാരിക്കുന്ന പിണറായി കിരീടം താഴെവെക്കുക, ജനങ്ങള്‍ നിങ്ങളുടെ പിന്നാലെയുണ്ടെന്നും ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒന്‍പതുദിവസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള സമരം തുടരും. എത്ര പ്രവര്‍ത്തകരെ തല്ലിയൊതുക്കിയാലും ഈ നാടിന് വേണ്ടി സമരം ചെയ്യും. എന്റെ അമ്മ അടക്കമുള്ള മുഴുവന്‍ അമ്മമാരോടും നന്ദി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. |
|
Full Story
|
|
|
|
|
|
|
| അയോധ്യയില്‍ 50 കിലോമീറ്റര്‍ സുഗന്ധം പരത്തുന്ന 108 അടി നീളമുള്ള ചന്ദനത്തിരി: തയാറാക്കിയത് ഗുജറാത്തില്‍ |
|
അയോധ്യയില്‍ സുഗന്ധം പരത്തി ഗുജറാത്തില്‍ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാല്‍ ദാസ് അഗ്നി പകര്‍ന്നു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിര്‍മ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമന്‍ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്.
ഗുജറാത്തിലെ ഒരു കൂട്ടം കര്‍ഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്നത്താല്‍ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ളതാണ് ചന്ദനതിരി. ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. 376 കിലോഗ്രാം |
|
Full Story
|
|
|
|
|
|
|
| നരേന്ദ്രമോദി കൊച്ചിയിലെത്തി;സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നാളെ: പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തില്‍ തുടരും |
|
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ആറ് മണിക്ക് ശേഷമാണ് എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ് |
|
Full Story
|
|
|
|
| |