Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  08-02-2026
അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ ലഹരി വസ്തു റെയ്ഡ്: പെരുമ്പാവൂരില്‍ പരക്കെ പരിശോധന
പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന. ലഹരി വ്യാപനം കൂടുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. റൂറല്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആണ് പരിശോധന. ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും ആണ് പരിശോധന നടന്നത്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍, മാര്‍ക്കറ്റ്, ബസുകളില്‍ പോലും പരിശോധന നടത്തി.

പരിശോധനയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോഡ്ജുകളില്‍ നടന്ന പരിശോധനയില്‍ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. നൂറിലേറെ
Full Story
  04-02-2026
കേരളത്തിലെ കുംഭമേളയ്ക്ക് നിളാതീരത്തു സമാപനം: അടുത്തവര്‍ഷം 45 ദിവസം നീളുന്ന മഹാ മാഘം - മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി
മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ മഹാ മാഘത്തിന് 18 രാപകലുകള്‍ക്ക് ശേഷം തിരശ്ശീല വീണു. മാമാങ്കം പലകുറി കൊണ്ടാടിയ ഭാരതപ്പുഴയുടെ മണല്‍പ്പരപ്പിലേക്ക് 271 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാ മാഘം തിരികെവന്നപ്പോള്‍ സനാതന ധര്‍മ്മത്തിന്റെ പുനരുജ്ജീവനശംഖനാദം മുഴങ്ങിയെന്ന് സംഘാടകര്‍. വിളംബരം ഏറെയില്ലാതെ തൂടങ്ങിയതിന്റെ അരിഷ്ടതകള്‍ ഉണ്ടായിട്ടും അതിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ സംഘാടകരുടെ കണക്കുകൂട്ടലിനും അപ്പുറത്തായിരുന്നു.
അടുത്തവര്‍ഷം 45 ദിവസം നീളുന്ന മഹാ മാഘമാകും എന്ന് മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറയുമ്പോള്‍ ഒരുകാര്യം ഉറപ്പാണ്. ഇനി പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണത്തിന്റെ പേരിലും മാമാങ്കത്തിന്റെ വീരചരിതത്തിന്റെ പേരിലും മാത്രമാകില്ല നാവാ മുകുന്ദന്റെ മണ്ണ് മനസിലുണ്ടാവുക.
Full Story
  04-02-2026
ശബരിമലയിലെ നെയ്യ് വില്‍പ്പന: ക്രമക്കേട് നടത്തിയത് സുനില്‍ കുമാര്‍ പോറ്റി; അറസ്റ്റിലായത് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍
ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സുനില്‍ കുമാര്‍ പോറ്റി അറസ്റ്റില്‍. മൊത്തം 33 പ്രതികളുള്ള കേസില്‍ 13-ാം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി. വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട വിജിലന്‍സ് ഓഫീസിലെ ചോദ്യം ചെയ്യലിലാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ആടിയ ശിഷ്ടം നെയ് വിതരണത്തിന്റെ ചുമതലക്കാരന്‍ ആയിരുന്നു. 80,000ത്തിലധികം നെയ് പാക്കറ്റുകള്‍ വിറ്റ വകയില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ഈ വില്പനയുടെ തുക ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
ശബരിമയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയില്‍
Full Story
  03-02-2026
വടകരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തില്‍ എസ് സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സായ ആണ്‍മക്കളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടികളെ പരിപാലിക്കാനായി എല്‍പ്പിച്ചതിന്റെ മറവിലാണ് ഒന്നര വര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. കുട്ടികളെ ഇയാള്‍ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളല്‍ എല്‍പ്പിച്ചതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജനുവരി 16ന് കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്.
Full Story
  03-02-2026
ലോക്സഭയില്‍ മേശപ്പുറത്ത് കയറിയ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍
ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ ഉള്‍പ്പെടെ 8 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകള്‍ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍.
മുന്‍ കരസേന മേധാവി എം എം നരവനെയുടെ ഓര്‍മക്കുറിപ്പിലെ പരാമര്‍ശത്തെച്ചൊല്ലിയാണ് ലോക്സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തില്‍നിന്നുള്ള എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് പുറമേ, അമരീന്ദര്‍ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരണ്‍ കുമാര്‍ റെഡ്ഡി, വെങ്കട്ട് രാമന്‍ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എം പിമാര്‍. സസ്പെന്‍ഷനില്‍
Full Story
  28-01-2026
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി: മൂന്നാം ബലാത്സംഗ പരാതിയിലാണ് ജാമ്യം
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കര്‍ശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
പത്തനംതിട്ട സെഷന്‍സ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം തേടി പാലക്കാട് എംഎല്‍എ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടര്‍ന്ന് മാങ്കൂട്ടത്തില്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശ മലയാളിയായ സ്ത്രീയുടെ പരാതിയിന്മേല്‍
Full Story
  28-01-2026
ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ പത്മഭൂഷണ്‍ പുരസ്‌കാരം എത്രയോ മുന്‍പ് ലഭിക്കുമായിരുന്നു: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി
പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കോ മറ്റ് അംഗീകാരങ്ങള്‍ക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താന്‍ വിചാരിച്ചിരുന്നെങ്കില്‍ പത്മഭൂഷണ്‍ പുരസ്‌കാരം എത്രയോ മുന്‍പ് തന്നെ ലഭിക്കുമായിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇത്തരം ബഹുമതികളില്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ബുധനാഴ്ച ചങ്ങനാശ്ശേരി പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യശ്രമങ്ങള്‍ക്കിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷണ്‍) വെള്ളാപ്പള്ളിക്ക് കിട്ടുന്നു. അതിനാല്‍ അത്ര ശുദ്ധമല്ല ഇടപെടല്‍ എന്നു തോന്നി എന്നാണ് മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞത്.
എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി
Full Story
  26-01-2026
എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് ഐക്യം ഇല്ലാതാകുന്നു: എന്‍.എസ്.എസ് ഔദ്യോഗികമായി പിന്മാറിയെന്നു റിപ്പോര്‍ട്ട്
എസ്.എന്‍.ഡി.പി യോഗവുമായുള്ള ഐക്യനീക്കങ്ങളില്‍ നിന്ന് എന്‍.എസ്.എസ് ഔദ്യോഗികമായി പിന്മാറി. അഞ്ചു ദിവസം മുമ്പ് വന്ന പ്രഖ്യാപനത്തില്‍ നിന്നാണ് സംഘടന പിന്നാക്കം പോയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.
ഇരുസമുദായ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതയും എസ്എന്‍ഡിപിയുമായി വിവിധ വിഷയങ്ങളില്‍ യോജിപ്പുണ്ടെന്നും ജി സുകുമാരന്‍ നായര്‍ ജനുവരി 21ന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ചേര്‍ന്ന
Full Story
[23][24][25][26][27]
 
-->




 
Close Window