Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
Teens Corner
  Add your Comment comment
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സര്‍ക്കാര്‍ പലചരക്ക് കടകള്‍ തുറക്കുന്നു; മാതൃകയായത് മലയാളികളുടെ റേഷന്‍ കട
Text By: UK Malayalam Pathram
സര്‍ക്കാര്‍ വക പലചരക്ക് കടകള്‍ ന്യൂയോര്‍ക്കിലും വരുന്നു. ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ ആശയമാണ് ഇത്. 'ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു'- എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പലചരക്ക് കടകള്‍ സാധാരണക്കാരുടെ ഭക്ഷണച്ചെലവ് കുറയ്ക്കുമെന്ന് മംദാനി ഉറപ്പിച്ചു പറയുന്നു. തന്റെ ഈ പദ്ധതിയെ 'മഹാമാന്ദ്യ'ത്തിന്റെ കാലത്തെ സര്‍ക്കാര്‍ ഇടപെടലുകളോട് ഉപമിച്ച മംദാനി, റൊട്ടി, മുട്ട തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
മേയറായി തന്റെ ആദ്യ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനി ഈ പ്രഖ്യാപനം നടത്തിയത്. അഞ്ച് ബറോകളിലായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അഞ്ച് നഗരസഭാ സ്റ്റോറുകളില്‍ ആദ്യത്തേത് ഈസ്റ്റ് ഹാര്‍ലെമിലെ 'ലാ മാര്‍ക്വറ്റ'യില്‍ (La Marqueta) ആയിരിക്കും. 2027 അവസാനത്തോടെ ആദ്യ സ്റ്റോറും 2029-ഓടെ അഞ്ചെണ്ണവും പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യവസ്തുക്കള്‍' എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് മംദാനി പറഞ്ഞു. 'ഭക്ഷ്യശൃംഖല കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുമ്പോള്‍ വില കൂടുന്നു, അത്യാവശ്യ സാധനങ്ങള്‍ ആഡംബരമായി മാറുന്നു. വിപണി പരാജയപ്പെടുന്നിടത്ത് ഇടപെടാനാണ് നഗരസഭയുടെ ഈ 'പബ്ലിക് ഓപ്ഷന്‍',' അദ്ദേഹം വ്യക്തമാക്കി. വാടകയോ വസ്തുനികുതിയോ നല്‍കേണ്ടതില്ലാത്തതിനാല്‍ മുട്ട, റൊട്ടി തുടങ്ങിയ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് മേയറുടെ വാദം.
 
Other News in this category

 
 




 
Close Window