Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ പ്രവാസികള്‍ ഈ ബന്ധത്തിന്റെ കേന്ദ്രബിന്ദുവാണ്: കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി
Text By: UK Malayalam Pathram

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നിമിഷമാണിതെന്നും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പങ്കുവെച്ചത്. ഈ കരാര്‍ ഇന്ത്യയിലെ കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂസിലന്‍ഡ് വാഗ്ദാനം ചെയ്ത 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൃഷി, നിര്‍മ്മാണം, സാങ്കേതികവിദ്യ എന്നീ മേഖലകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു ചരിത്രപരമായ നാഴികക്കല്ലാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും അഭിപ്രായപ്പെട്ടു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും സുസ്ഥിരമായ വ്യാപാര ബന്ധത്തിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഈ കരാറെന്നും, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ പ്രവാസികള്‍ ഈ ബന്ധത്തിന്റെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window