Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ കുറച്ചു കമ്പനികള്‍ ചേര്‍ന്ന് 20 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ തങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ . വാര്‍ഷിക 'സെലക്ട് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റില്‍' ഇന്ത്യന്‍ കമ്പനികള്‍ 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വാഗ്ദാനം ചെയ്തതില്‍ താന്‍ അങ്ങേയറ്റം സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാനത്ത് നടന്ന അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ ഇന്ത്യയുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 ബില്യണ്‍ ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണെന്ന് മാത്രമല്ല, അമേരിക്കയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ലോകമെമ്പാടുമുള്ള യു.എസ് എംബസികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച തങ്ങളുടെ എംബസി ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയത് അവിശ്വസനീയമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം തന്നെ അമേരിക്കന്‍ കമ്പനികളും അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ലാഭകരമായ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് യു.എസ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്ന് ഗോര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള താല്‍ക്കാലിക വ്യാപാര കരാറിന് അന്തിമരൂപം നല്‍കാന്‍ ഇപ്പോള്‍ സമയമായിരിക്കുകയാണെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കും വലിയ തോതില്‍ പ്രയോജനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window