Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണവില കുറയുന്നു; ഒരു പവന് ഇന്നത്തെ (9/04/2026) വില 1,11,080 രൂപ
Text By: UK Malayalam Pathram
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1720 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 2990 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് പവന് ആയിരത്തിലേറെ രൂപ ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 215 രൂപയുടെ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,080 രൂപയായി. ഗ്രാമിന് 13885 രൂപയും നല്‍കേണ്ടതായി വരും. ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്.
 
Other News in this category

 
 




 
Close Window